Thursday, 24th April 2025
April 24, 2025

കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു

  • December 11, 2019 11:47 am

  • 0

കൊല്ലം: കുണ്ടറ പെരുമ്ബുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല( 40) ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകളെ സ്‌കൂളിലാക്കി മടങ്ങി വരുമ്ബോഴായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഷൈല മരിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.