
മൂല്യനിര്‍ണയത്തില്‍ വീഴ്ച; അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും
December 10, 2019 5:50 pm
0
മലപ്പുറം: പ്ലസ്‌ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് ബാലാവകാശ കമ്മിഷന്‍. തിരൂര്‍ വാണിയന്നൂര്‍ സ്വദേശി എം. ആദില്‍ സുബൈര്‍ എന്ന വിദ്യാര്‍ഥിയുടെ പിതാവ് ഡോ. സുബൈര്‍ മേടമ്മല്‍ നല്‍കിയ പരാതിയിലാണ് നടപടി.
കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്. സ്‌കൂളില്‍ 2018 മാര്‍ച്ചിലാണ് വിദ്യാര്‍ഥി പരീക്ഷയെഴുതിയത്. കെമിസ്ട്രി, ഫിസിക്‌സ്, കണക്ക് വിഷയങ്ങളില്‍ പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറവായിരുന്നതിനാല്‍ ഉത്തരക്കടലാസിന്റെ കോപ്പി ആവശ്യപ്പെടുകയായിരുന്നു.
കെമിസ്ട്രിയുടെ പേപ്പര്‍ പരിശോധിച്ചതില്‍ പല ചോദ്യങ്ങളും മാര്‍ക്കിടാതെ വിട്ടുപോയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിനു നല്‍കുകയും മാര്‍ക്ക് കൂടുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥിയും രക്ഷിതാവും കമ്മിഷന് പരാതി നല്‍കുന്നത്.