Thursday, 24th April 2025
April 24, 2025

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു : 63 കാരന് 10 വര്‍ഷം കഠിന തടവ്

  • December 10, 2019 8:50 pm

  • 0

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിലെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് പത്തുവര്‍ഷം കഠിന തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്‌ എന്‍ രവീന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. കാസര്‍കോട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് 10 വര്‍ഷം തടവിന് പുറമെ, 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2016 മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്. അയല്‍വാസിയായ ആറുവയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.