
രണ്ടുകുട്ടികളുടെ അമ്മയായ 35-കാരി 28-കാരനായ കാമുകനൊപ്പം ഒളിച്ചോടി
December 10, 2019 7:50 pm
0
പ്രവാസിയായ യുവാവിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ 35-കാരി ഒളിച്ചോടി. 28-കാരനായ കാമുകനൊപ്പമാണ് വീട്ടമ്മ മുങ്ങിയത്. വീട്ടമ്മ യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് കാമുകന്‍.
ഓച്ചിറ പ്രയാര്‍ സ്വദേശിയായ വീട്ടമ്മ സ്വകാര്യ ബസ് ഡ്രൈവറും രണ്ട് കുട്ടികളുടെ പിതാവുമായ പുലിയൂര്‍ എണ്ണക്കാട്ട് സുനില്‍ ഭവനത്തില്‍ അനിയുടെ കൂടെയാണ് പോയത്. ഇരുവരെയും കായംകുളം പോലീസ് മാന്നാറില്‍നിന്നു പിടികൂടി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്തുള്ള ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് യുവതി മാവേലിക്കരയിലുള്ള പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയിരുന്നത് അനി ഓടിക്കുന്ന സ്വകാര്യ ബസിലായിരുന്നു. കഴിഞ്ഞ 22-ന് കോച്ചിംഗ് ക്ലാസിന് പോകുന്നെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.