Thursday, 24th April 2025
April 24, 2025

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ പൊലീസ് പിടിയില്‍

  • December 10, 2019 6:50 pm

  • 0

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ ചെറുപുഴയില്‍ ആണ് സംഭവം. പെണ്‍കുട്ടിക്ക് പതിനാറു വയസാണ് പ്രായം. തിരുമേനി മുതുവത്തെ പാമ്ബുരുളിയേല്‍ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത് കഴിഞ്ഞ ജൂണിലാണ്. അടുത്തിടെ വീണ്ടും പീഡനശ്രമമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുപുഴ പൊലിസ് കേസെടുത്ത് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികെയാണ്.