Thursday, 24th April 2025
April 24, 2025

അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു; ഷെഡ്ഡിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചു

  • December 10, 2019 11:50 am

  • 0

തിരുവനന്തപുരം: അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു നശിപ്പിച്ചു. മുല്ലൂര്‍ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടില്‍ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരത്തോടെ മകന്‍ തീയിട്ട് നശിപ്പിച്ചത്. തീപിടിച്ച്‌ ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയും അടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു.

മാറി താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകന്‍ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണശേഷം മകള്‍ രാധികയ്ക്ക് നല്‍കിയ വസ്തുവില്‍ നിര്‍മ്മിച്ച ഷീറ്റുമേഞ്ഞ ചെറിയെരു ഷെഡ്ഡിലായിരുന്നു ലീലയുടെ താമസംമദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ ഇവര്‍ ഈയടുത്ത് സഹോദരിയുടെ വീട്ടിലേക്ക്താമസം മാറ്റിയതായി നാട്ടുകാര്‍ പറയുന്നു.

കുടുംബസഹിതം മറ്റൊരിടത്ത് താമസിക്കുന്ന ബിജു ഇന്നലെ എത്തിയപ്പോഴും അമ്മയെ കാണാനായില്ല .ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തീയിട്ടതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.