
കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് പതിനേഴുകാരിയ്ക്ക് പീഡനം ; ഒത്താശ ചെയ്തത് ബന്ധുവായ സ്ത്രീ
December 9, 2019 8:50 pm
0
അഞ്ചാലുംമൂട് : പതിനേഴുകാരിയെ ബന്ധുവായ സ്ത്രീയുടെ നേതൃത്വത്തില്‍ ലോഡ്ജുകളിലും ഹോം സ്റ്റേയിലുമെത്തിച്ചു പലതവണ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.
പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു സബിയത്ത് (34), കൊട്ടിയത്ത് ഹോം സ്റ്റേ നടത്തി വന്ന കരിക്കോട് കിണറുവിള കിഴക്കതില്‍ ഷിജു (35), തിരുവനന്തപുരം പള്ളിക്കല്‍ പാറയില്‍ പടിഞ്ഞാറേപ്പുരയില്‍ മിനി (33) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു ഹോം സ്റ്റേ നടത്തിപ്പ്.
ഷിജുവും മിനിയും ദമ്ബതികളാണെന്നു പരിചയപ്പെടുത്തിയാണു വീട് വാടകയ്ക്കെടുത്തത്. കുണ്ടറയില്‍ വീടു വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ മുന്‍പ് മിനി അറസ്റ്റിലായിട്ടുണ്ട്. ഷിജുവിനെതിരെ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമമടക്കം ഒട്ടേറെ കേസുകളുണ്ട്.
കൊട്ടിയത്തെ ഹോം സ്റ്റേയില്‍ പെണ്‍കുട്ടിയെ എത്തിച്ചു പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന വ്യാജേനയാണു ദിവസവും പെണ്‍കുട്ടിയെ ലിനറ്റ് കൂട്ടിക്കൊണ്ടു പോയിരുന്നത്.
രണ്ടു തവണ വിവാഹിതയായ ലിനറ്റ് രണ്ടു ഭര്‍ത്താക്കന്മാരെയും ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയത്.
ഈ ദൃശ്യം കാണിച്ചു ഭീഷണിപ്പെടുത്തിയാണു പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കൊട്ടിയത്തെ ഹോം സ്റ്റേയില്‍ നിന്ന് ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.