Thursday, 24th April 2025
April 24, 2025

ഇത്തവണ കാരുണ്യയുടെ ഭാഗ്യം തേടി എത്തിയത് ഓട്ടോ ഡ്രൈവറെ

  • December 9, 2019 2:50 pm

  • 0

പുനലൂര്‍: ഇത്തവണ കാരുണ്യയുടെ ഭാഗ്യം തേടി എത്തിയത് ഓട്ടോ ഡ്രൈവറെ. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മാവിള അരിപ്ലാച്ചി ജിബിന്‍ ഭവനിലെ എം ജോസഫിനെ തേടി എത്തിയത്. കെ വൈ 208079 ാം നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം.

സ്ഥിരമായി ടിക്കറ്റുകള്‍ വാങ്ങുന്ന ജോസഫ് എട്ടുവര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. കാനറാ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്.

നേരത്തെ വാടകയ്ക്കെടുത്ത വണ്ടി ഓടിക്കുകയായിരുന്നു. കരവാളൂര്‍ അടുക്കളുമൂലയില്‍ ഭാര്യയും മൂന്ന് മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ജോസഫിന് സ്വന്തമായി വീടാണ് ആദ്യത്തെ ആഗ്രഹംപുനലൂരിലെ കെവൈ ലോട്ടറി ഏജന്‍സിയില്‍ നിന്ന് പവര്‍ ഹൗസ് ജങ്ഷനിലെ ലോട്ടറി വില്‍പ്പനക്കാരനായ മുരളീധരന്‍ വില്‍പ്പനയ്ക്കെടുത്ത ടിക്കറ്റിലൂടെയാണ് ജോസഫിന് ഭാഗ്യം തെളിഞ്ഞത്.