
തൃശൂര്‍ എസ്ബിഐ ശാഖയില്‍ കവര്‍ച്ചാ ശ്രമം; അലാറാം കേട്ട് മാനേജര്‍ എത്തിയപ്പോഴെക്കും കളളന്‍ രക്ഷപ്പെട്ടു
December 9, 2019 12:50 pm
0
തൃശൂര്‍: തൃശൂര്‍ എസ്ബിഐയുടെ കേച്ചരി ബ്രാഞ്ചില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ അര്‍ധരാത്രിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. അലാറാം കേട്ട് മാനേജര്‍ എത്തിയപ്പോഴെക്കും കള്ളന്‍ രക്ഷപ്പെട്ടു. മോഷ്ടാവ് ബാങ്കിനകത്ത് കയറിയെങ്കിലും പണം നഷ്്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ ജനല്‍പ്പാളിയുടെ കമ്ബി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടര്‍ന്ന് ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. ഇതിനിടെ സിസിടിവി തകര്‍ക്കാനും ശ്രമമുണ്ടായി.
സിസിടിവി തകര്‍ക്കാന്‍ ശ്രമിച്ചതോടെ ബാങ്കിന്റെ എറണാകുളത്തെ പ്രധാന സെര്‍വറിലേക്ക് അപായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ വന്നതോടെ മോഷ്ടാവ് ജനല്‍വഴി തന്നെ കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ബാങ്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.