
വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ‘സ്ഥിരം പുള്ളി’
December 7, 2019 8:50 pm
0
20കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി‘. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണ്.
കാഞ്ഞിരപ്പള്ളി കരിമ്ബുകയം സ്വദേശി അരുണ്‍ സുരേഷിനെ ഇന്ന് പുലര്‍ച്ചെയാണ് ആനക്കല്ലില്‍നിന്നു സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതല്‍ തെരച്ചിലിലായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്തു വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നു ആവശ്യപ്പെട്ടു വീടിന് അകത്തുകയറി ബലമായി പീഡിപ്പിച്ചെുന്നാണു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.
സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കാണിച്ച ഫോട്ടോകളില്‍നിന്നാണു പെണ്‍കുട്ടി അരുണിനെ തിരിച്ചറിഞ്ഞത്. ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി. ബലപ്രയോഗം നടത്തുകയും ശാരീരികമായ ഉപദ്രവിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ശരീരവേദനയെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.