
ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം ; കേരളാ പൊലീസിന് പൊങ്കാല
December 7, 2019 2:50 pm
0
ഡല്‍ഹി : ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീവെച്ചു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത പുറത്തുവന്നു. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് അറിയിച്ചത്.
ഇതോടെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഹൈദരബാദില്‍ പൊലീസുകാര്‍ക്ക് വന്‍സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരുള്‍പ്പെടെ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ഹൈദരബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള പോസ്റ്റുകള്‍ മലയാളത്തിലും നിറഞ്ഞു. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന തരത്തിലാണ് പ്രതികരണങ്ങള്‍.
എന്നാല്‍ ഇതിനൊപ്പം കേരള പൊലീസിനെതിരെയുള്ള ട്രോളുകളും സജീവമാണ്. ഫെയ്സ്ബുക്ക് പേജിലെ ഇടപെടലുകളും ഹെല്‍മറ്റ് വെയ്ക്കാത്ത യുവാവിനെ എറിഞ്ഞ് വീഴ്ത്തിയതും മുന്‍നിര്‍ത്തിയാണ് ട്രോളുകള്‍.