
കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്
December 6, 2019 5:32 pm
0
കൊല്ലം: തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്കേറ്റു. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഷാനവാസിനെയണ് തെരുവ് നായ കയറി ആക്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷാനവാസ്. ഇതിനിടെ പരവൂരില്‍ വെച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിച്ച് വരുന്നതായാണ്് റിപ്പോര്‍ട്ട്. മുമ്ബും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ചങ്ങരങ്കുളത്തെ സ്വകാര്യ ആശുപത്രിയും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അടുത്ത കാലത്തായി പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം അതീവ രൂക്ഷമാണ്. സ്ഥിരമായി തെരുവ് നായക്കളുടെ ആക്രമണം ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.