Wednesday, 23rd April 2025
April 23, 2025

കെ.എ.എസ് പ്രിലിമിനറി ഫെബ്രുവരി 22ന്; ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കണം

  • December 6, 2019 4:29 pm

  • 0

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ശനിയാഴ്ച നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ 25 വരെ സ്ഥിരീകരണം നല്‍കാനുള്ള അവസരം ഉണ്ടായിരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.

ഒബ്ജക്ടിവ് രീതിയില്‍ 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം.100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് മെയിന്‍ പരീക്ഷയ്ക്ക് ഉണ്ടാവുക. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുള്‍പ്പെടെ ആകെ 350ല്‍ ലഭിക്കുന്ന മാര്‍ക്കാണ് റാങ്കിങിന് പരിഗണിക്കുക.

സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകും. മൂന്ന് സ്ട്രീമുകളിലായി 5.76 ലക്ഷത്തോളം പേരാണ് കെ..എസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചര ലക്ഷത്തോളം അപേക്ഷകള്‍ സ്ട്രീം ഒന്നിലാണ്.