Wednesday, 23rd April 2025
April 23, 2025

ആറ്റിങ്ങല്‍ നഗരസഭയില്‍ പ്ലാസ്റ്റിക് നിരോധനം 16 മുതല്‍

  • December 6, 2019 3:50 pm

  • 0

ആറ്റിങ്ങല്‍: പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം, ഒരു തവണ മാത്രം ഉപയോഗിച്ച്‌ കളയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ജനുവരി 1 മുതല്‍ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിക്കും.

ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, ഒറ്റത്തവണ ആവശ്യത്തിനുള്ള പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്പനക്കാര്‍, കടക്കാര്‍, വില്‍ക്കുന്നവര്‍ എന്നിവര്‍ക്കെതിരെ 10,​000 രൂപ പിഴ ആദ്യഘട്ടത്തില്‍ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

രണ്ടാമതും ലംഘനം നടത്തിയാല്‍ 25,​000 രൂപ ഈടാക്കാനാണ് തീരുമാനം. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുംപൊതുജനങ്ങളും വ്യാപാരികളും ഇതൊരറിയിപ്പായി കരുതി പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണമെന്ന് ചെയര്‍മാന്‍ എം.പ്രദീപ് അറിയിച്ചു.