
മാതാപിതാക്കള്‍ പരാതി നല്‍കി; കഞ്ചാവുമായി മകന്‍ പിടിയില്‍
December 6, 2019 12:50 pm
0
പുന്നയൂര്‍ക്കുളം: പെരിയമ്ബലത്ത് മാതാപിതാക്കളുടെ പരാതിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിയമ്ബലം കോളനി പയമ്ബിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
വയോധികരായ മാതാപിതാക്കള്‍ കുന്നംകുളം ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
മകന്‍ നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തേ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു.
പെരിയമ്ബലം വേട്ടേക്കരന്‍ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
നേരത്തെ പെരിയമ്ബലം ബീച്ചില്‍ ബാബുവും കൂട്ടരും ഹോട്ടല്‍ നടത്തിരുന്നു. ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായി ആക്ഷേപം ഉയര്‍ന്നതിനെതുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ബാബുവിനേയും കൂട്ടരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അനധികൃതമായി കെട്ടിയ ഹോട്ടല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
അന്ന് ഹോട്ടല്‍ നടത്താന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബാബുവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. ഈ വിഷയം ഉണ്ടായതിനാലാണ് പിന്നീട് ബാബുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ നടപടിയെടുക്കാന്‍ വൈകിയതെന്നാണ് പോലീസ് പറയുന്നത്. എസ്.ഐമാരായ അബ്ദുല്‍ ഹക്കീം, കെ.പ്രദീപ് കുമാര്‍, എഎസ്‌ഐ പ്രേമന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.