വാഹനത്തിന് സൈഡ് നല്‍കിയില്ല; നടുറോഡില്‍ യുവാവിന് ക്രൂര മര്‍ദനം
December 3, 2019 3:09 pm
0
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദനം. അനൂപ് എന്ന യുവാവിനാണ് പോത്തന്‍കോട് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസ് കേസെടുത്തു. അനൂപിനെ മര്‍ദിച്ച ശാന്തിഗിരി പ്രിയാ ഭവനില്‍ ഷിബു വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. ഷിബുവിനെ രണ്ടുപേര്‍ ചേര്‍ന്നു മര്‍ദിച്ചതായി ഭാര്യ പ്രതിഭ പോലീസില്‍ പരാതി നല്കി.
ഷിബുവും സുഹൃത്തും ചേര്‍ന്ന് അനൂപിനെ റോഡില്‍ തള്ളിയിട്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബൈക്കിനു വഴി മാറിക്കൊടുക്കാത്തതാണ് ഇരുവിഭാഗവും ഏറ്റുമുട്ടാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. അനൂപിന് ഒപ്പമുണ്ടായിരുന്ന വിനീതിനും മര്‍ദനമേറ്റിട്ടുണ്ട്.