കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു
December 3, 2019 2:50 pm
0
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു. ജപ്പാന്‍ കമ്ബനിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് കോടികള്‍ മുടക്കി ടെന്‍ഡറില്ലാതെ വാങ്ങുന്നത്. സുരക്ഷ കാര്യമായതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ കാര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ സമ്മതിച്ചു.
നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വി.ഐ.പി ഡ്യൂട്ടിക്കായി കേരള പൊലീസിനുള്ളത്. നേരത്തേയുണ്ടായിരുന്ന രണ്ട് ടാറ്റാ സഫാരിക്ക് പുറമെ രണ്ട് മിസ്തുബിഷി പജേറോ വാങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാനുള്ള ആ തീരുമാനം വിവാദമായിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ട് മിസ്തുബിഷി പജേറോ കാര്‍ ടെന്‍ഡര്‍ വിളിക്കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയ നടപടിയാണ് വിവാദമായത്. ഡി.ജി.പിയുടെ നടപടിയില്‍ ആഭ്യന്തരവകുപ്പ് വിശദീകരണം തേടിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാനാകില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ നിര്‍മിക്കുന്ന കമ്ബനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാര്‍ വാങ്ങുന്നതെന്നുമായിരുന്നു ഡി.ജി.പിയുടെ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന് ദിവസങ്ങള്‍ക്കുമുമ്ബ് മാവോവാദി ഭീഷണി ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിെന്റ ഡല്‍ഹി സന്ദര്‍ശനത്തില്‍ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറാണ് ലഭ്യമാക്കിയത്. അത്തരത്തില്‍ കേരളത്തില്‍ വി.െഎ.പികള്‍ സന്ദര്‍ശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങള്‍ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ നാല് വാഹനം ഉണ്ടെങ്കിലും പലപ്പോഴും വി.ഐ.പി സന്ദര്‍ശനവേളകളില്‍ മറ്റ് സംസ്ഥാന പൊലീസ് സേനകളില്‍നിന്ന് വാടകക്കെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ പറയുന്നു.
എന്നാല്‍, പൊലീസില്‍ നടക്കുന്ന ധൂര്ത്തിെന്റ ഭാഗമായാണ് ഇൗ നടപടിയെന്ന ആക്ഷേപം സേനയില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരില്‍ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടികള്‍ മുടക്കി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നത്.