Monday, 27th January 2025
January 27, 2025

വിദ്യാര്‍ഥിയുടെ ശ്വാസനാളത്തില്‍ പേന കുടുങ്ങി ; ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു

  • December 3, 2019 1:30 pm

  • 0

പുളിക്കല്‍: കൊണ്ടോട്ടി ഗവ. യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയുടെ ശ്വാസനാളത്തില്‍ പേനയുടെ മുകള്‍ ഭാഗം കുടുങ്ങി. കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് തീവ്രപരിചരണവിഭാഗം ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിലൂടെ ശസ്ത്രക്രിയ ചെയ്യാതെ തന്നെ പേനയുടെ ഭാഗം പുറത്തെടുത്തു. ആറാംക്ലാസ് വിദ്യാര്‍ഥി ഷാമിലിന്റെ ശ്വാസനാളത്തിലാണ് പേനയുടെ മുകള്‍ഭാഗം കുടുങ്ങിയത്.

വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് വരുന്ന വഴി ഷാമില്‍ കടിച്ചുപിടിച്ച പേനയുടെ മുകള്‍ഭാഗം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുട്ടി വിദ്യാലയത്തിലെത്തി ഇക്കാര്യം പറഞ്ഞതോടെ അധ്യാപകര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവമെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലെത്തിക്കുകയായിരുന്നു .മെഡിക്കല്‍കോളേജിലെ വിദദ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകൂടാതെ ശ്വാസനാളം വികസിപ്പിച്ചായിരുന്നു പേനയുടെ ഭാഗം പുറത്തെടുത്തത്. വിദ്യാര്‍ഥി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.