Monday, 27th January 2025
January 27, 2025

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരന്‍;യുവതിയുടെ പരാതിയില്‍ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റില്‍

  • December 2, 2019 6:50 pm

  • 0

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കല്‍ കുറുപ്പന്‍ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഏകദേശം രണ്ടുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യുവതി കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി നടുത്തൊടി അനീഷിനെ അറസ്റ്റ്ചെയ്തത്.

പ്രതിയും പരാതിക്കാരിയും തമ്മില്‍ ഏകദേശം പത്തുവയസ്സില്‍പരം വയസ്സിന് വ്യത്യാസമുണ്ട്. പ്രതിയായ അനീഷിന് 23വയസ്സുംപരാതിക്കാരിയായ യുവതിക്ക് 34വയസ്സോളവും പ്രായമുള്ളായാണ് വിവരം. ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് യുവാവ് വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും അവസാനം പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നും പിന്മാറുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പലരുടേയും മൊഴി ഇനിയും രേഖപ്പെടുത്താനുണ്ടെന്നും കോട്ടയ്ക്കല്‍ എസ്‌ഐ റിയാസ് ചാക്കീരി പറഞ്ഞു.

അതേ സമയം മറ്റൊരു കേസില്‍ യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ആദ്യം പരിചയപ്പെടുകയും ശേഷം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയെ വളാഞ്ചേരി പൊലീസ് ദിവസങ്ങള്‍ക്ക മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ സുഹൃത്തിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തിരൂര്‍ പുറത്തൂര്‍ മേടന്‍ നമ്ബ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.മനോഹരന്‍ അറസ്റ്റ് ചെയ്തത്. 2019 മാര്‍ച്ച്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്‌ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വളാഞ്ചേരി മുക്കിലപീടികയില്‍ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടില്‍ കൊണ്ട് വന്ന് ലൈഗീഗാതിക്രമം കാട്ടുകയായിരുന്നു.

അന്വേഷണാവസ്ഥയില്‍ ഒളിവില്‍ പോയ റംഷാദ് ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കല്‍ പരിശോധന, പൊട്ടന്‍സിടെസ്റ്റ് എന്നിവയ്ക്ക് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ മാരായ ടി. ശിവകുമാര്‍, ജി. അനില്‍കുമര്‍, എം.ജെറീഷ്, സുനില്‍ ദേവ് എന്നിവരുമുണ്ടായിരുന്നു.