Wednesday, 23rd April 2025
April 23, 2025

കൗമാര കലയുടെ കിരീടം കരിമ്ബനകളുടെ നാട്ടിലേക്ക്; പാലക്കാട് കിരീടം ചൂടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

  • December 1, 2019 5:49 pm

  • 0

തുളുനാട്ടിലെ കൗമാര കലാമാമാങ്കം അവസാനിക്കുമ്ബോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി പാലക്കാട്. വാശിയേറിയ മത്സരത്തില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാട് രണ്ടാമത് കലാ കിരീടം ചൂടിയത്.

ഒന്നാം സ്ഥാനത്തുള്ള പാലക്കാട് 951 പോയിന്റ് നേടിയപ്പോള്‍ കണ്ണൂരും കോഴിക്കോടും 949 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും.

സംസ്കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ജേതാക്കളായി. അറബിക് കലോത്സവത്തില്‍ പാലക്കാട്, കണ്ണൂര്‍, കോ‍ഴിക്കോട്, കാസര്‍കോഡ് എന്നിങ്ങനെ നാലുജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഒന്നാമത്.