Wednesday, 23rd April 2025
April 23, 2025

യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

  • November 30, 2019 5:02 pm

  • 0

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എസ്‌എഫ്‌ഐകെഎസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് 15 എസ്‌എഫ്ക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് റെയ്ഡ് നീക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

കെഎസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷ് ഹോസ്റ്റലിലുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. റെയ്ഡ് വേണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ വിദ്യാര്‍ഥികളുടെ ഭാഗത്ത്നിന്ന്പ്രതിരോധം ഉണ്ടാകുമെന്ന് മനസ്സിലാക്കി ഡിസിപിയുടെ നേതൃത്വത്തില്‍ വന്‍സന്നാഹത്തോടയാണ് പോലീസ് എത്തിയത്അരമണിക്കൂര്‍ മുമ്ബ് ആരംഭിച്ച റെയ്ഡ് 15 മിനുട്ടോളം തുടര്‍ന്നു.അതേസമയം ഹോസ്റ്റലിനുള്ളില്‍ പോലീസ് കടന്നിട്ടില്ല എന്നും വിവരമുണ്ട്.