ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകള്‍ ഏറ്റെടുത്തു സുരേഷ് ഗോപി
November 30, 2019 7:50 pm
0
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി നിര്‍ദ്ധനരായ ഒട്ടേറെ ആളുകള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ അവതാരകന്‍ സുരേഷ് ഗോപിയാണ്.സഹായം ആവശ്യമുള്ളവര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കും എല്ലാം സ്വന്തമായ രീതിയിലാണ് അദ്ദേഹം ചെയ്തു കൊടുക്കുന്നത്.
പൂജ എന്ന് പേരുള്ള ഒരു മത്സരാര്‍ത്ഥി ചുമട്ടു തൊഴിലാളി ആയ തന്റെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്കു പണം കണ്ടെത്താന്‍ ആണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ എത്തിയത്. എന്നാല്‍ നമുക്കെല്ലാം വേണ്ടി തലയില്‍ ഭാരം ചുമക്കുന്ന പൂജയുടെ ഭര്‍ത്താവിന്റെ ശസ്‍ത്രക്രിയയുടെ മുഴുവന്‍ ചിലവുകളും താന്‍ വഹിക്കും എന്ന് സുരേഷ് ഗോപി വാക്കു കൊടുത്തു. ആശുപത്രയിയുടെ വിവരങ്ങളും എത്ര രൂപ വേണ്ടി വരും എന്ന കാര്യവും തന്നെ അറിയിക്കാന്‍ സുരേഷ് ഗോപി അവരോടു പറഞ്ഞിട്ടുണ്ട്. മറ്റൊരു വികലാംഗനായ ഒരാള്‍ക്ക് തന്റെ അടുത്ത സിനിമയായ കാവലില്‍ പാടാന്‍ അവസരവും അദ്ദേഹം നല്‍കി.