Wednesday, 22nd January 2025
January 22, 2025

എം.പിയായ ശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

  • November 30, 2024 10:40 am

  • 0

കൽപറ്റ: വയനാട് ലോക്സ‌ഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട് എം.പിയായി സത്യപ്രതിഞ്ജ ചെയ്‌ത ശേഷം പ്രിയങ്ക ഗാന്ധി ശനിയാഴ്‌ച വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും ആദ്യദിവസം പ്രിയങ്ക സന്ദർശനം നടത്തുക. നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവർ വയനാട്ടിലെത്തിയിരുന്നു.ഞായറാഴ്ച്‌ച വയനാട് ജില്ലയിലും സന്ദർശനം നടത്തും. ശനിയാഴ്‌ച രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൂടെ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണവും പൊതുസമ്മേളനവും ഉണ്ടാകും.

ഉപതെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് കന്നിയങ്കത്തിൽ പ്രിയങ്ക ജയിച്ചുകയറിയത്.ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക സത്യപ്രതിഞ്ജ ചെയ്‌തത്.ലോക്സഭയിലെത്തിയ പ്രിയങ്കയെ സഹോദരൻ രാഹുൽ ഗാന്ധിയടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്