പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയോ ?
November 25, 2024 5:57 pm
0
പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി?
മന്ത്രി ഒ ആർ കേളു തെറിക്കും?
യു ആർ പ്രദീപ് മന്ത്രിസഭയിലേയ്‌ക്കോ.?
കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഒഴിവിൽ കേരളമന്ത്രിസഭയിൽ ഇടംനേടിയ ഒ ആർ കേളുവിന് ഒഴിവാക്കി ചേലക്കരയിൽ ഇടതുകോട്ട കാത്ത യു ആർ പ്രദീപ് മന്ത്രിസഭയിലേയ്‌ക്കെന്ന് സൂചന.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സിപി(ഐ)എം ആദ്യമായാണ് മന്ത്രിയാക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മാത്രമാണ് ഒ ആർ കേളുവിന് നൽകിയിരുന്നത്. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും ആണ് നൽകിയത്. ഇത് ശക്തമായ വിമർശനത്തിനിടയാക്കിയിരുന്നു.
കുറിച്യ സമുദായക്കാരനായ ഒ.ആർ. കേളു വയനാട് ജില്ലയിൽനിന്നു സിപിഐ (എം) സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ്.എന്നാൽ ഒ ആർ കേളു പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ സിപി(ഐ)എം പോഷകസംഘടനായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യ്ക്കുള്ളിൽ അമർഷം ഉണ്ടായിരുന്നതായാണ് സൂചന. കേരളത്തിലെ പ്രബല പട്ടികജാതി സമുദായ സംഘടനകളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ആരെയും പിണക്കേണ്ടതില്ല എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും യു ആർ പ്രദീപിനെ മന്ത്രിയാക്കുന്നതെന്നാണ് വിവരം.ഉപതെരഞ്ഞെടുപ്പിൽ സിപി(ഐ)എം -ന്റെ മാനംകാത്ത യു ആർ പ്രദീപ് മന്ത്രിയാകുന്നതിൽ വലിയ എതിർപ്പുയരാൻ സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് നേതാക്കൾ.