Wednesday, 22nd January 2025
January 22, 2025

ഇസ്രായേലിനെ അംഗീകരിക്കില്ല; ഫലസ്‌തീനുള്ള പിന്തുണ തുടരും, നിലപാടിൽ മാറ്റമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി

  • November 16, 2024 10:37 am

  • 0

ക്വാലാലംപൂർ: ഇസ്രായേൽ രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്‌തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മലേഷ്യ നടത്തുമെന്നറിപ്പോർട്ടുകളും അദ്ദേഹം തള്ളി. പിന്നീട് യു.എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു.നീതിക്ക് വേണ്ടി ഇസ്രായേലുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് യു.എന്നിൽ അംഗത്വമുണ്ട്. പലരും അവരെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേലിനെ ഔദ്യോഗിക രാജ്യമായി അംഗീകരിച്ചതിനെ തങ്ങൾ നിഷേധിക്കുകയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷൻ യോഗത്തിൽ ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ചർച്ചയാക്കിയ ഏക രാജ്യം മലേഷ്യയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സ്വതന്ത്ര വ്യാപാരത്തെ കുറിച്ച് നമുക്ക് എങ്ങനെയാണ് സംസാരിക്കാനാവുക. ഫലസ്തീൻ ജനതക്ക് ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഫലസ്‌തീനിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചാണ് ഇപ്പോൾ ആക്രമണങ്ങൾ നടക്കുന്നത്. വെസ്റ്റ്ബാങ്കിലെ പല നഗരങ്ങളിലും ആക്രമണങ്ങൾ പുരോഗമിക്കുകയാണ്. ലബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.