Sunday, 20th April 2025
April 20, 2025

ബെംഗളൂരു കെട്ടിട ദുരന്തം: മരണക്കണക്കു 8 ആയി ഉയർന്നു

  • October 24, 2024 11:54 am

  • 0

ബെംഗളൂരു: ഹെന്നൂരിലെ ബാബുസ് പാലയത്തിൽ ഏഴുനില കെട്ടിടം തകർന്ന് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

ദുരന്തത്തിൽ മരിച്ച എല്ലാവരും തൊഴിലാളികളാണ്. മരിച്ചവരിൽ ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദു സഹിൽ (19), പഷ്വാൻ, തമിഴ്നാട് സ്വദേശികളായ സത്യരാജു (25), മണികണ്ഠൻ, ആന്ധ്രപ്രദേശ് സ്വദേശി തുൾസി റെഡ്ഡി, ഉത്തർപ്രദേശ് സ്വദേശി പുൽചാൻ യയാദവ് എന്നിവരാണ്.

ഇതുവരെ രക്ഷപ്പെട്ട തൊഴിലാളികളിൽ ചിലർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ജഗദേവി (45), റഷീദ് (28), നാഗരാജു (25), രമേഷ് കുമാർ (28), ഹർമൻ (22), അയാസ് (40) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

അപകടത്തിൽ രക്ഷപ്പെട്ട തൊഴിലാളിയായ മുഹമ്മദ് അർഷാദിന്റെ മൊഴി പ്രകാരം, ദുരന്തം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം തകർന്നുവെന്നും, തങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടതായും പറഞ്ഞു.