രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: നീറ്റ് പരിശീലനത്തിന് എത്തിയ 20കാരൻ മരിച്ച നിലയിൽ
October 18, 2024 10:34 am
0
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിന് എത്തിയ 20കാരൻ ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം കോട്ടയിൽ നടന്ന 15-ാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. ദാദബാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി അശ്വതോഷ് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച രാവിലെ അശ്വതോഷിന്റെ കുടുംബാംഗങ്ങൾ അദ്ദേഹം പ്രതികരിക്കാതിരുന്നതിനെ തുടർന്ന്, അദ്ദേഹത്തിന്റെ താമസസ്ഥലത്ത് സഹപാഠികൾ മുറിയിൽ വന്ന് വിളിച്ചു, മറുപടി കിട്ടാതെ വന്നതോടെ, അവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയ ശേഷം മുറി തുറന്നപ്പോഴാണ് അശ്വതോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അശ്വതോഷ് ചൗരസ്യ മെഡിക്കൽ പ്രവേശന പരീക്ഷയ്‌ക്കായുള്ള പരിശീലനത്തിനായി കോട്ടയിലെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും, തുടർന്നാണ് ബന്ധുക്കൾക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയുടെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.