സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
May 13, 2022 11:39 am
0
സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക.മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി നല്‍കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.അതേസമയം, തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.