Wednesday, 22nd January 2025
January 22, 2025

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി: ജ‍ഡേജ ഐപിഎല്ലില്‍ നിന്ന് പിന്മാറി

  • May 12, 2022 11:15 am

  • 0

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് മുന്‍ നായകനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജ‍ഡേജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും.ജഡേജയ്‌ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സ്ഥിരീകരിച്ചു.

മൂന്ന് മത്സരങ്ങളാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറിയതായി ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാന്‍ വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിഎസ്‌കെയ്‌ക്ക് കനത്ത പ്രഹരമായി ജഡേജ സീസണില്‍ നിന്ന് പുറത്തായതായി ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.