Blog Post

Karanavars > News > latest news > പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ബന്ധു ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രതികള്‍ പെണ്‍കുട്ടിയെ അഞ്ച് മാസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാണിച്ച്‌ ജനുവരി 30ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനാണ് ചിക്കമംഗളൂരുവിലെ ശൃംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ‘പെണ്‍കുട്ടിയെ പതിനേഴ് പേര്‍ അഞ്ച് മാസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ കൊണ്ടുപോയിട്ടായിരുന്നു പീഡനം. കുട്ടിയുടെ അമ്മായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.’- അഡീഷണല്‍ എസ് പി ശ്രീത്തി പറഞ്ഞു.

അഭി, ഗിരീഷ്, വികാസ്, മണികാന്ത, സമ്ബത്ത്, അശ്വത്ഗൗഡ, രാജേഷ്, അമിത്ത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജന്‍, നാരായണ ഗൗഡ, അഭി ഗൗഡ, പെണ്‍കുട്ടിയുടെ അമ്മായി, പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ തുടങ്ങിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ എട്ടുപേരാണ് പിടിയിലായത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ബസ് ഡ്രൈവറായ ഗിരീഷാണ് പതിനഞ്ചുകാരിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തായ അഭിക്ക് പെണ്‍കുട്ടിയുടെ നമ്ബറും സ്വകാര്യ ചിത്രങ്ങളും നല്‍കുകയായിരുന്നു. ഇതുകാണിച്ച്‌ ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തുകളും പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്ബാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചത്. അതിന് ശേഷം അമ്മായിയ്‌ക്കൊപ്പമായിരുന്നു താമസം. പീഡനത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് അമ്മായിക്കെതിരെയുള്ള കുറ്റം. പോക്‌സോയും മനുഷ്യക്കടത്തുമുള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, കേസിലെ പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ലാവണ്യ ആരോപിച്ചു.

Leave a comment

Your email address will not be published. Required fields are marked *