Blog Post

Karanavars > News > latest news > ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ നടത്തുന്ന സമരവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് ഉപരിസഭയായ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം രാജ്യസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടു തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച നടത്താനാവില്ലെന്ന് നിലപാട് സ്വീകരിച്ച അധ്യക്ഷൃന്‍ എം. വെങ്കയ്യ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ആദ്യം പത്തര വരെയാണ് ആദ്യം നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വീണ്ടും സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധ സൂചകമായി മൂദ്രാവാക്യം വിളിച്ചു. ഇതേതുടര്‍ന്ന് വീണ്ടും 11.30 വരെ സഭ നിര്‍ത്തിവെച്ചു.

കര്‍ഷകരോട് മനുഷ്യത്വ രഹിതമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്‍റെ പ്രാധാന്യം മനസിലാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രക്ഷോഭത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. നയപ്രഖ്യാപനത്തില്‍ മേലുള്ള ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കാമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *