Blog Post

Karanavars > News >

കെപിസിസി സ്ഥിരം അധ്യക്ഷൻ വേണം: രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് വി.ഡി. സതീശൻ; തീരുമാനം വൈകില്ലെന്ന് മറുപടി

ഇന്ന് ഡൽഹിയിൽ നടന്ന നിർണായക കൂടിക്കാഴ്ചയിൽ, കേരളത്തിൽ കോൺഗ്രസിന് മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. എഐസിസി നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുമായി പൂർണ്ണമായി സഹകരിച്ച് പ്രവർത്തിക്കാനും, സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനും സാധിക്കുന്ന ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. നിലവിലെ സംഘടനാപരമായ പ്രതിസന്ധികൾ ഒഴിവാക്കാൻ നിയമനം വൈകരുതെന്നും അദ്ദേഹം രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. കാര്യങ്ങൾ […]

Read More

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസിന്റെ കേസ്

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിപാടിക്കുശേഷമുള്ള ശുദ്ധീകരണ ചടങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും പട്ടികജാതി വിഭാഗത്തെ അപമാനിച്ചെന്നും കാണിച്ച് വാൽമീകി സമുദായ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഹൽദ്വാനി സിറ്റി കൊത്‌വാലി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനി രാംലീല മൈതാനിയിൽ കോൺഗ്രസ് നടത്തിയ റാലിക്ക് ശേഷം, അവിടെ ശുചീകരണവും ഹവനും നടത്തിയതിനെതിരെ ഓഗസ്റ്റ് 29-ന് […]

Read More

രാഹുൽ ഗാന്ധിയുടെ സമരം വിജയം: പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പൊലീസ് നടപടിയിൽ പെല്ലറ്റ് ഗുണ്ടുയേറ്റ യുവാവിന് നീതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ മിന്നൽ സമരം വിജയത്തിൽ.സാഹിത്  ലോച്ചാബ് എന്ന 19 കാരനായ വിദ്യാർത്ഥിയുടെ പരാതിയിൽ ഡൽഹി പൊലീസ് ഒടുവിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തതോടെ കേന്ദ്ര സർക്കാരും ഡൽഹി പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്. ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് സാഹിലിന് സാരമായി പരിക്കേറ്റത്. പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ സാഹിലിന്റെ […]

Read More

പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിക്കായി നീതിതേടി രാഹുൽ ഗാന്ധിയുടെ ധർണ്ണ തുടരുന്നു

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിനിടയിലുണ്ടായ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥിക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ 19-കാരനായ സാഹിൽ ലോച്ചബിനൊപ്പം ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നും അദ്ദേഹം ധർണ്ണ തുടരുകയാണ്. വിദ്യാർത്ഥിക്ക് നേരെ നടന്ന ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് ഈ സമരം. സാഹിൽ ലോച്ചബിനൊപ്പം മന്ദിർ മാർഗ് പൊലീസ് […]

Read More

പാർട്ടി നയ പ്രചാരണം കുറയുന്നു; കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷിക്കാൻ രാഹുൽ ഗാന്ധി

പാർട്ടി നയങ്ങളും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഔദ്യോഗിക നിലപാടുകളും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കാത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നടപടിയുമായി ഹൈക്കമാൻഡ്. ഇന്നലെ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി (CWC) യോഗത്തിലാണ് പാർട്ടി നേതാക്കളുടെ ഡിജിറ്റൽ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉന്നയിച്ച ചില പ്രധാന വിമർശനങ്ങളെ തുടർന്നാണ് ഈ നിർണായക നീക്കം. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത […]

Read More

രാജ്യത്തിന്റെ താല്‍പ്പര്യമാണ് മുഖ്യം; കേന്ദ്ര നയത്തിനെതിരെ രാഹുല്‍ ഗാന്ധി

രാജ്യാന്തര ബന്ധങ്ങളില്‍ വെറും സൗഹൃദ പ്രകടനങ്ങള്‍ക്കും ആലിംഗനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നാല്‍ രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുകയല്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്നലെ നടന്ന രചനാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ സമീപനത്തെ ചോദ്യം ചെയ്തത്. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കേവലം സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കപ്പുറമുള്ള വലിയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. താന്‍ കുട്ടിയായിരുന്നപ്പോള്‍ […]

Read More

 “പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ആരുടെ നിർദേശപ്രകാരമാണ്?” – അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്കെതിരെ ഇത്തരത്തിലുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഡൽഹി പോലീസും സുരക്ഷാ സേനയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷാക്കാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ […]

Read More

 ’56-കാരനായ യുവാവല്ല’: രാഹുൽ ഗാന്ധിക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി മോദി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് വിവാദ പരാമർശം നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്കൈറൂട്ട് ഏറോസ്‌പേസ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി അടുത്തിടെ നടത്തിയ ഉപഗ്രഹ വിക്ഷേപണ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. […]

Read More

നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജൂണ്‍ 13 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കിയത്. നേരത്തേ ജൂണ്‍ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നല്‍കാന്‍ അന്വേഷണ ഏജന്‍സിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. […]

Read More

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം ചു​രു​ക്ക​ണം; രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം 30 ആ​യി ചു​രു​ക്ക​ണ​മെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​ന്ത​ന്‍ ശി​ബി​റി​ന് മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന സം​ഘ​ട​നാ​കാ​ര്യ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്. ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം, ഓ​രോ​ഘ​ട​ക​ത്തി​ലും എ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ വേ​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ശ്ച​യി​ക്ക​ണം, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സം​സ്ഥാ​ന പി​സി​സി​ക​ള്‍​ക്ക് ന​ല്‍​ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ചെ​ന്നി​ത്ത​ല മു​ന്നോ​ട്ടു​വ​ച്ചു. മു​കു​ള്‍ വാ​സ്‌​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സം​ഘ​ട​നാ​കാ​ര്യ സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും […]

Read More