Blog Post

Karanavars > News >

കോണ്‍ഗ്രസിന്റെ നാശത്തിന് സഹോദരങ്ങള്‍ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച്‌ യോഗി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങള്‍ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ഭാരമായി മാറാന്‍ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും യോഗി കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.

Read More

കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി മാത്രമാണ് ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ സ്ട്രാറ്റജി മാറ്റിയില്ലെങ്കില്‍ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്സിന്‍ നയം രൂപീകരിക്കണം‘- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി […]

Read More

പറക്കാനാഗ്രഹിച്ച അദ്വൈത് സുമേഷിനെ 24 മണിക്കൂറിനകം വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം

കണ്ണൂര്‍: ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിച്ച്‌ വിസ്മയഭരിതനാക്കിയ 9 വയസുകാരന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹത്തിന് രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം. ഇരിട്ടിയില്‍ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ അപ്‌സര കഫേ 1980 ല്‍ കയറിയപ്പോഴാണ് അദ്വൈത് സുമേഷ് എന്ന ഒന്‍പത് വയസുകാരന്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സു കീഴടക്കിയത്. കീഴൂര്‍ക്കുന്നിലെ ബേകറിയില്‍ ചായ കുടിക്കാന്‍ എത്തിയപ്പോള്‍ പരിചയപ്പെട്ട അദ്വൈത് സുമേഷിനെ 24 മണിക്കൂറിനകം വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി ഞെട്ടിച്ചു. സംസാരത്തിനിടയില്‍ ആരാകാനാണ് ആഗ്രഹം എന്ന് രാഹുല്‍ ആരാഞ്ഞപ്പോള്‍ പൈലറ്റ് […]

Read More

ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ‌ രാ​വി​ലെ 11ന് ​കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തും. തു​ട​ര്‍​ന്ന് വൈ​പ്പി​ന്‍, കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് നാ​ലി​ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പു​റ​പ്പെ​ടും. പി​ന്നീ​ട് അ​രൂ​ര്‍, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്ബ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ […]

Read More

നിങ്ങള്‍ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുല്‍

കൊല്ലം: മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. പുലര്‍ച്ചെ കടലില്‍ പോയി വന്ന ശേഷമാണ് രാഹുല്‍ അവരുമായി സംവദിച്ചത്. ‘മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാകാം നേതാക്കള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി […]

Read More

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് […]

Read More

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ഒരു ലക്ഷം രൂപ പിഴയിട്ടു

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ […]

Read More

യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ച്‌ ലോകകേരള സഭയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭനന്ദിച്ച്‌ രാഹുല്‍ ഗാന്ധി. കത്തിലൂടെയാണ് രാഹുല്‍ തന്‍റെ അഭിനന്ദനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോകകേരളസഭയെന്ന് രാഹുല്‍ കത്തില്‍ അഭിപ്രായപ്പെട്ടു. 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച്‌ ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്. ലോക കേരളസഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ കണ്‍വന്‍ഷന്‍ […]

Read More

ഒരുമാസം നീണ്ട അജ്ഞാതവാസം തീര്‍ന്നു; ഒടുവില്‍ രാഹുല്‍ ‘പ്രത്യക്ഷപ്പെട്ടു’

ഒരുമാസം നീണ്ട അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. തിങ്കളാഴ്‌ച ലോക്‌സഭയില്‍ ആദ്യ ചോദ്യത്തിനുള്ള അവസരം രാഹുലിനായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇപ്പോള്‍ ചോദ്യം ഉന്നയിക്കേണ്ട ഘട്ടമല്ലെന്നും മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കയാണെന്നും രാഹുല്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന്‌ സഭ പിരിഞ്ഞയുടന്‍ മടങ്ങി. 12 മണിക്കും പിന്നീട്‌ രണ്ടുമണിക്കും സഭ ചേര്‍ന്നപ്പോള്‍ രാഹുലുണ്ടായില്ല. വനിതാ എംപിമാരെ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന ഗുരുതര ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ രാഹുലിന്റെ അഭാവം പ്രകടമായി. വനിതാ എംപിമാര്‍ കൈയേറ്റം ചെയ്യപ്പെട്ടതിനെതിരായി […]

Read More

രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച നേതാവ് പൊലീസ് സ്റ്റേഷനില്‍

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പൊലീസ് സ്‌റ്റേഷനിലാണ് അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അജി തോമസിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ഇന്ന് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് […]

Read More