Blog Post

Karanavars > News >

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; ബദരീനാഥ് പാതയിൽ ഗതാഗതം സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാത തകർന്നു. റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയതിനെ തുടർന്ന് ചാർധാം യാത്രാ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ചാമോലി ജില്ലയിലെ പാതാൽ ഗംഗ-ലങ്സി ടണലിന് സമീപമാണ് ഇന്നലെ ഈ വലിയ അപകടമുണ്ടായത്. മലനിരകളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് മലയിടുക്കുകളിൽ നിന്ന് വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ ഭൂരിഭാഗവും ഇടിഞ്ഞുപോയത് നൂറുകണക്കിന് തീർത്ഥാടകരെയും യാത്രാക്കാരെയുമിടയിൽ കുടുക്കി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ യാത്രക്കാർ മണിക്കൂറുകളായി വഴിയിൽ വലയുകയാണ്. […]

Read More

നേപ്പാൾ പ്രളയത്തിൽ രക്ഷാദൗത്യവുമായി ഇന്ത്യ

നേപ്പാളിലുണ്ടായ വലിയ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. പ്രകൃതിദുരന്തത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യ ഇപ്പോൾ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുമായി സജ്ജമായിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ഇന്ത്യൻ വ്യോമസേനയുടെ Mi-17, ധ്രുവ് ഹെലികോപ്റ്ററുകൾക്കൊപ്പം കരുത്തുറ്റ C-17, C-130J എന്നീ ഭീമാകാരമായ എയർക്രാഫ്റ്റുകളും നേപ്പാളിലേക്ക് അയക്കുകയാണ്. ഇന്നലെ […]

Read More

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ആലപ്പി റിപ്പിൾസിന്റെ തകർപ്പൻ ജയം

കേരള ക്രിക്കറ്റ് ലീഗിൽ (KCL) ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കനത്ത തോൽവി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 74 റൺസിനാണ് ആലപ്പിയുടെ വിജയം. ടൂർണമെന്റിൽ മുഹമ്മദ് അഴറുദ്ദീനും സിബിൻ ഗിരീഷും പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ആലപ്പുഴയ്ക്ക് വലിയ വിജയം സമ്മാനിച്ചത്. മഴയെ തുടർന്ന് ഏഴോവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് നിശ്ചിത 7 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തു. വെടിക്കെട്ട് ബാറ്റിംഗ് […]

Read More

നേപ്പാളിൽ മിന്നൽ പ്രളയം: മരണം 160 കവിഞ്ഞു; കാണാതായവരിൽ 134 ഇന്ത്യക്കാരും

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 കടന്നു. ദുരന്തത്തിൽ കാണാതായവരിൽ 134 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നേപ്പാളിലെ റസുവ, ധാഡിംഗ് ജില്ലകളിലാണ് ഭൂട്ടോകോശി നദിയിലും ട്രിസൂളി നദിയിലും ഉണ്ടായ പെരുവെള്ളച്ചാട്ടം വൻ നാശം വിതച്ചത്. ഇന്നലെ ഉച്ചയോടെയാണ് ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഹിമാചൽ പ്രദേശങ്ങളിലെയും നേപ്പാളിലെയും നദികളിൽ വലിയതോതിൽ വെള്ളം കരകവിഞ്ഞൊഴുകിയത്. ദുരന്തത്തിൽ നിരവധി വീടുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും ഒലിച്ചുപോയി. നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി […]

Read More

പാക് സൈനിക മേധാവി അസീം മുനീർ ഇന്ന് ഇറാനിൽ; ഹോർമുസ് കടലിടുക്കിൽ കർശന നടപടിയുമായി ടെഹ്‌റാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള സ്തംഭിച്ച സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നിർണായക നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസീം മുനീർ ഇന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനാണ് ഉയർന്ന പാക് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം അദ്ദേഹം ഇറാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച മധ്യസ്ഥ കരാർ താറുമാറാവുകയും, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. സമാധാനം […]

Read More

കേന്ദ്ര ഇടപെടൽ ; സവാള വിലക്കയറ്റത്തിന് തടയിടാൻ നാസിക്കിൽ നിന്ന് സവാളയുമായി കാന്ത എക്സ്പ്രസ്’ കുതിക്കുന്നു

ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കാണ് നാസിക്കിൽ നിന്ന് സവാളയുമായി കാന്ത എക്സ്പ്രസ് പുറപ്പെടുന്നത്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന വില നിലനിൽക്കുന്ന നഗരങ്ങളിലാണ് ഈ പ്രത്യേക ട്രെയിൻ വഴി സവാള എത്തിക്കുന്നത്. നാഫെഡ് (NAFED), എൻ.സി.സി.എഫ് (NCCF) തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ബഫർ സ്റ്റോക്കിൽ നിന്നുള്ള സവാള വിപണിയിലേക്ക് എത്തിക്കുന്നത്.  മഹാരാഷ്ട്രയിലെ പ്രധാന ഉൽപ്പാദന മേഖലകളിലുണ്ടായ വിളവെടുപ്പിലെ കുറവാണ് സവാള വില വീണ്ടും വർദ്ധിക്കാൻ ഇടയാക്കിയത്. ഇത് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ […]

Read More

തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്കും നീട്ടി മുഖ്യമന്ത്രി വിജയ്

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൂടുതല്‍ യാത്രാസൗകര്യമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവിലുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വിടിയൽ യാത്ര’ (ഇപ്പോള്‍ ‘വെട്രി യാത്ര’ എന്ന് പുനര്‍നാമകരണം ചെയ്തത്) കൂടുതല്‍ സര്‍ക്കാര്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഇനിമുതല്‍ സാധാരണ ടൗണ്‍ ബസുകള്‍ക്ക് പുറമെ എക്സ്പ്രസ്, എല്‍.എസ്.എസ്, ഡീലക്സ്, മൊഫുസ്സിൽ (ജില്ലാന്തര സര്‍വീസുകള്‍) എന്നീ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. മഹാത്മാഗാന്ധിയുടെ ജന്മദിനമായ […]

Read More

ഇഡി ആക്രമണ പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: ഡി.ജി.പിക്ക് കത്തയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംഭവത്തില്‍ ഇഡി ഉടന്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി കത്തയക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സ്റ്റേഷനില്‍ ആഘോഷങ്ങള്‍ നടത്തിയതിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലുമാണ് കേന്ദ്ര ഏജന്‍സിയുടെ കടുത്ത എതിര്‍പ്പ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാന്‍ എത്തിയതായിരുന്നു ഐ.പി. ബിനു ഉള്‍പ്പെടെയുള്ള പ്രതികള്‍. എന്നാല്‍ […]

Read More

ലങ്കൻ ബോളറുമായുള്ള കൊമ്പ് കോർക്കൽ: യശസ്വി ജയ്‌സ്വാളിന് വിലക്ക്

ഇന്ത്യ – ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയുണ്ടായ വാഗ്വാദവും കയ്യാങ്കളിയും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. കൊളംബോയിലെ സിൻഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിനത്തിലായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലാണ് യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായത്. 53 പന്തിൽ 45 റൺസെടുത്ത ജയ്‌സ്വാൾ, ഫെർണാണ്ടോയുടെ പന്തിൽ ഇൻസൈഡ് എഡ്ജായി ക്ലീൻ ബൗൾഡാകുകയായിരുന്നു. വിക്കറ്റ് നേടിയതിന്റെ ആവേശത്തിൽ ലങ്കൻ ബോളർ […]

Read More

വീണയ്ക്കായുള്ള പ്രതിരോധം തള്ളി സിപിഎം; പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിൽ ആവേശം

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷനേതാവിന്റെ  മകൾ ടി. വീണയ്ക്കുള്ള പ്രതിരോധം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണ. കേസ് രാഷ്ട്രീയമായി പ്രതിരോധിക്കുമെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യക്തിപരമായ പ്രതിരോധം മതിയെന്ന നിലപാടിലാണ് പാർട്ടി എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷനേതാവ്  പിണറായി വിജയൻ സ്വീകരിക്കാനിരിക്കുന്ന ഔദ്യോഗിക നിലപാട് കേരള രാഷ്ട്രീയത്തിൽ വലിയ ആവേശത്തിന് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡുകളും പുതിയ വെളിപ്പെടുത്തലുകളും കേസിന്മേലുള്ള രാഷ്ട്രീയ സമ്മർദ്ദം […]

Read More