Blog Post

Karanavars > News >

വിസ്മയക്കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ (വിസ്മയ കേസ്) വിധി തിങ്കളാഴ്ച.ഈ മാസം 23ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് 507 പേജുള്ള കുറ്റപത്രം. 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടി മുതലുകള്‍, ഡിജിറ്റല്‍ അടക്കം 92 രേഖകള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ […]

Read More

കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്. ഇനി എല്ലാവരും കെട്ടിടം വേണ്ട, ലോ ഫ്ലോര്‍ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ്, ആദ്യ ‘ബസ് ക്ലാസ് മുറി‘കള്‍ വരുന്നത്. രണ്ടു ലോ ഫ്ലോര്‍ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്. ബസുകള്‍ സ്‌കൂള്‍ കോമ്ബൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്‌, രണ്ടോ […]

Read More

പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്; നിഖിലയുടേത് അറിവില്ലായ്മ; എംടി രമേശ് പറയുന്നു

ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ നടി നിഖില വിമരലിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് രംഗത്ത്.ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും എംടി രമേശ് പറഞ്ഞു. എന്നാല്‍ നിഖല വിമലിന്റെ അഭിപ്രായത്തെ അനുകൂലിച്ചവര്‍ 15കാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന ജനജഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

Read More

സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, വിശ്വാസികള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം: ജോര്‍ജ് ആലഞ്ചേരി

കൊച്ചി: തൃക്കാക്കര സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ അനുകൂലിച്ച്‌ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്നും, വിശ്വാസികള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ‘തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. ഒരു നിര്‍ദ്ദേശവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കില്ല‘, കര്‍ദ്ദിനാള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. […]

Read More

ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാം; അഭിലാഷ് മോഹനന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍.മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തിലാണ് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായ അഭിലാഷ് മോഹനനന്റെ വിശദീകരണം. നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ […]

Read More

പി. ചിദംബരത്തിന്‍റെയും മകന്‍റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെയും വിവിധയടിങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തുന്നു.ഡല്‍ഹി, മുംബൈ, ഒഡീഷ, കര്‍ണാടക. ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനത്തിനു സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. 2010-14 കാലയളവില്‍ പഞ്ചാബിലെ ഒരു പവര്‍ പ്രോജക്റ്റിനായി ഒരു കമ്ബനിക്ക് പ്രോജക്റ്റ് വിസ നല്‍കാന്‍ സഹായിച്ചുവെന്നതാണ് കേസ്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് […]

Read More

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചക്രവാതച്ചുഴികള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.ഇവയുടെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ലക്ഷദ്വീപ്നു മുകളിലെ ചക്രവാതചുഴി, ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപമുള്ള മറ്റൊരു ചക്രവാതചുഴി ഇവയുടെ രണ്ടിന്റെയും സ്വാധീനത്തില്‍ അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത 3 ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യത. […]

Read More

കെ റെയില്‍ പിന്മാറ്റം ഐതിഹാസിക സമരത്തിന്റെ വിജയം: വി.ഡി സതീശന്‍

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫ് സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. ഇക്കാര്യം പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ സര്‍വേ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Read More

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍; സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം

തിരുവനന്തപുരം: കെ–റെയില്‍ സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടല്‍ അവസാനിപ്പിച്ച്‌ സര്‍ക്കാര്‍. ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് പുതിയ തീരുമാനം.ഇതുസംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തുടനീളം കല്ലിടലിനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ജിപിഎസ് സംവിധാനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണ് ഈ തീരുമാനം. കല്ലിടലിന് പകരം ജിയോ ടാഗിങ് സംവിധാനമാണ് ഇനി ഉപയോഗിക്കുക. സ്ഥലമുടമകളുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കെ–റെയില്‍ നിര്‍ദ്ദേശം വച്ചിരുന്നെങ്കിലും ജിയോ ടാഗിങ് മാത്രമെന്നാണ് […]

Read More

മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്നു വീണു.പുഴയില്‍ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്.അപകടത്തില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വര്‍ഷം മുമ്ബ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം.

Read More