Blog Post

Karanavars > News >

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ യാഥാര്‍ത്ഥ്യമാകുന്നു

മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി.തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി മുരളി തന്നെയാണ് പങ്കുവെച്ചത്. എല്‍ 2: റെഡി ഫോര്‍ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്‍കുന്നു. 2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള […]

Read More

വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌.നാഗരാജു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും കമീഷണര്‍ വ്യക്തമാക്കി. ഒരിടവേള കൊടുക്കാതെ കേരളത്തിലെത്തുമ്ബോള്‍ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടുകൂടി […]

Read More

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്ബര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

അതിജീവിതക്ക് നീതി ഉറപ്പാക്കും; എത്ര ഉന്നതനായാലും നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിജീവിതക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ നടി മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി […]

Read More

ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേര്‍ക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം വയലാര്‍ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്.സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ മനോജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിസാര പരിക്കേറ്റ മറ്റ് യാത്രക്കാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ശക്തമായ മഴ കാരണം റോഡരികില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.

Read More

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു

കൊച്ചി: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ആണ് സംഭവം.മോഷണം പോയത് കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് . ബസ് സെക്യുരിറ്റി വേഷത്തില്‍ എത്തിയ ആള്‍ ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.കവര്‍ച്ച നടന്നത് ഇന്ന് രാവിലെ ആണ് ആണ് . പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായതെന്നും അതില്‍ അതീവ സന്തോഷമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി. സര്‍ക്കാരിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ തുറന്നു പറഞ്ഞു.

Read More

പി സി ജോര്‍ജിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ വഞ്ചിയൂര് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.രാവിലെ എട്ടോടെയാണ് പി സി ജോര്ജിനെ വഞ്ചിയൂര് കോടതി മജിസ്ട്രേറ്റിന്രെ ചേംബറില് ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ബുധനാഴ്ച ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആര്‍ ക്യാമ്ബിലെത്തിയാണ് അറസ്റ്റ് ചെയ്തത്. വെണ്ണല കേസില്‍ ഹാജരാകാന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയ ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 4.20ന് എആര്‍ ക്യാമ്ബിലേക്ക് […]

Read More

മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

എറണാകുളം: പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുമ്ബ് അതിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണയും നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുജാഹിദ് ബാലുശേരിക്കെതിരെ എഫ്.ഐ.ആര്‍ എടുത്തിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതു വരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനെത്തിയ പി.സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു സുരേന്ദ്രന്‍. ബി.ജെ.പി […]

Read More

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

കൊച്ചി: പുതിയ അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി.അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്ബത് മണിവരെയും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രക്കായി വിദ്യാര്‍ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രക്ക് അര്‍ഹത.

Read More