Friday, 17th May 2024
May 17, 2024

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ യാഥാര്‍ത്ഥ്യമാകുന്നു

  • May 26, 2022 4:37 pm

  • 0

മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി.തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി മുരളി തന്നെയാണ് പങ്കുവെച്ചത്.

എല്‍ 2: റെഡി ഫോര്‍ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്‍കുന്നു.

2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.