ആരോഗ്യമേഖലയിൽ പ്രതിസന്ധിയില്ല: വിമർശകരെ വെല്ലുവിളിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. വകുപ്പ് മന്ത്രി താനാണെന്നും ആരെയും കണ്ട് ഭയപ്പെടുന്നവനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രത്യേക മരുന്നുകളുടെ കുറവ് മാത്രമാണ് നിലവിലുള്ളതെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണെന്നും മരുന്നുകൾ ലഭ്യമല്ലെന്നും കാണിച്ച് ചിലർ ബോധപൂർവ്വം വ്യാജ പ്രചാരണങ്ങളും ബഹളങ്ങളും ഉണ്ടാക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഏത് സർക്കാർ വന്നാലും അവരെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന ചില കൂട്ടർ […]