Blog Post

Karanavars > News >

പന്തലാംപാടത്ത് ദേശീയപാതയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഉണ്ടായ വൻ വാഹനപകടത്തിൽ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. പന്തലാംപാടം പെട്രോൾ പമ്പിന് സമീപം ഇന്നലെ ഉച്ചയോടെയാണ് ഒന്നിനുപുറകെ ഒന്നായി അഞ്ച് കാറുകൾ കൂട്ടിയിടിച്ചത്. ദേശീയപാതയിലെ ഡിവൈഡറുകളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റുന്ന ജോലികൾക്കായി ട്രാക്കിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഈ സമയത്ത് തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ഒരു കാർ റോഡിൽ വെച്ചിരുന്ന ബാരിക്കേഡ് കണ്ട് പെട്ടെന്ന് വേഗത കുറച്ച് ബ്രേക്കിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഈ വാഹനത്തിലേക്ക് പിന്നാലെ വന്ന മറ്റ് […]

Read More

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അടക്കം വ്യാപക റെയ്ഡ്; നഗരങ്ങളിൽ കർശന പരിശോധനയുമായി കോർപ്പറേഷൻ

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി, നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കോർപ്പറേഷൻ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇന്ന് വ്യാപകമായ പരിശോധന നടന്നു. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും, പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പല പ്രമുഖ ഹോട്ടലുകളുടെയും കിച്ചണുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിബന്ധനകൾ ലംഘിക്കുന്നതായി വ്യക്തമായി. ഉപഭോക്താക്കൾക്ക് ഹാനികരമായ രീതിയിൽ കേടായ ഭക്ഷണവസ്തുക്കൾ വിതരണം ചെയ്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നഗരത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ […]

Read More

തിയറ്ററുകളിലെ പോപ്‌കോൺ കൊള്ള: മേയർ വി.വി. രാജേഷിന്റെ പ്രതികരണത്തിന് പിന്നാലെ വ്യാപക പരിശോധന

തിയറ്ററുകളിലെ ഭക്ഷണവസ്തുക്കളുടെ അമിതവിലക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പൊതുവിപണിയിൽ 25 മുതൽ 35 രൂപ വരെ മാത്രം നിർമാണച്ചെലവുള്ള പോപ്‌കോണിന് തിയറ്ററുകളിൽ 100 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രമുഖ മാളുകളിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ ഈ കൊള്ളയടി വ്യക്തമാക്കുന്ന […]

Read More

തുടർച്ചയായ വൈദ്യുതി മുടക്കം ; പവര്‍കട്ടില്‍ വലഞ്ഞ് ജനം

സംസ്ഥാനത്ത് അസാധാരണമായ വൈദ്യുതി മുടക്കവും അപ്രഖ്യാപിത പവർകട്ടും ജനജീവിതം ദുസ്സഹമാക്കുന്നു. കടുത്ത ചൂടും മഴക്കുറവും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി തടസ്സമുണ്ടായത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പലതവണ വൈദ്യുതി നിലയ്ക്കുന്ന സാഹചര്യം തുടരുകയാണ്. വൈകിട്ട് മുതൽ രാത്രി വൈകിയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു അറിയിപ്പെങ്കിലും, മിക്കയിടങ്ങളിലും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ട്. കൽക്കരിക്ഷാമം മൂലം […]

Read More

ആന്ധ്ര-ഒഡിഷ തീരത്ത് ന്യൂനമർദം; കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന പുതിയ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപം പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി ക്രമേണ കൂടിവരുമെന്നാണ് പ്രവചനം. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ വിവിധ […]

Read More

സിഎംആർഎൽ-എക്‌സാലോജിക് കേസ് : വീണ വിജയനെതിരെ പുതിയ കേസെടുക്കാൻ ഇഡി ശുപാർശ; വീണ്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും

രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ കൂടുതൽ നിയമനടപടികളുടെ ഭാഗമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ഇന്നലെ കേരള സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഇഡി ഔദ്യോഗികമായി കത്തുകൾ അയക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിനിരോധന […]

Read More

 തിയേറ്റർ കൊള്ളയ്‌ക്കെതിരെ കളക്ടർമാർ നേരിട്ടിറങ്ങും: പരാതിക്കാരായി സപ്ലൈ ഓഫീസർമാർ, വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ രംഗത്ത്. തിയേറ്ററിലെ കൊള്ളവില തടയാൻ കളക്ടർമാർ നേരിട്ട് ഇറങ്ങുമെന്നും, ജില്ലാ സപ്ലൈ ഓഫീസർമാർ പരാതിക്കാരാകുമെന്നും ഇന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാതെ കർശന നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുറത്തുള്ള വിപണിയെ അപേക്ഷിച്ച് സിനിമാ തിയേറ്ററുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് അമിതമായ വിലയാണ് ഈടാക്കുന്നത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഈ പ്രവണത അനുവദിക്കില്ലെന്നും, ഇതിനെതിരെ നിയമപരമായ എല്ലാ പഴുതുകളും ഉപയോഗിച്ച് ശക്തമായ […]

Read More

റോക്കറ്റ് കുതിപ്പിൽ സ്വർണവില; ആശങ്കയിൽ സാധാരണക്കാർ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം സ്വർണ വിപണിയിൽ ഉണ്ടായ ഈ വലിയ വർധന സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. പൊന്നിന്റെ വിലയിലെ നിരന്തരമായ ചാഞ്ചാട്ടം ഉപയോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം, ഇന്ന് സ്വർണവിലയിൽ പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർധിച്ച് 14,240 രൂപയാണ് ഇന്ന് നൽകേണ്ടത്. എന്നാൽ ഇന്നലെ പവന് 1,13,040 രൂപ നിരക്കിലും, […]

Read More

തിരഞ്ഞെടുപ്പ് തോല്‍വിയുടെ അരിശം സമുദായ സംഘടനകളോട് തീര്‍ക്കരുത്: ; CPIMന് എതിരെ വിമർശനവുമായി കാന്തപുരം വിഭാഗം

തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയുടെ നിരാശയും അണികളുടെ അമര്‍ഷവും സമുദായ സംഘടനകളുടെ മേല്‍ തീര്‍ക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കേറ്റ പരാജയങ്ങളുടെ ഭാരം മതസംഘടനകളുടെ മേൽ കെട്ടിവെക്കാനുള്ള സിപിഎം ശ്രമങ്ങൾ അനാരോഗ്യകരമാണെന്ന് എസ്‍വൈഎസും എസ്‍എസ്‌എഫും അടക്കമുള്ള സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കാന്തപുരത്തിന്റെ പ്രസ്താവനകളെ മുൻനിർത്തി സിപിഎം ഉന്നത നേതാക്കൾ അടക്കം അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിശ്വാസി സമൂഹത്തിന്റെയും മതപണ്ഡിതന്മാരുടെയും കാര്യങ്ങളിൽ കപട പുരോഗമന വാദവുമായി പാർട്ടി ക്ലാസെടുക്കാൻ വരേണ്ടതില്ലെന്ന് […]

Read More

 പകർച്ചവ്യാധിയിൽ കേരളം: പനി ബാധിച്ച് പതിനായിരങ്ങൾ ചികിത്സയിൽ; ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും

അന്തരീക്ഷ താപനിലയിലെ വ്യതിയാനത്തിനൊപ്പം കേരളത്തിൽ പകർച്ചവ്യാധികളും അതിവേഗം പടരുന്നു. ഗ്രാമ-നഗര ഭേദമന്യേ പനിയും അനുബന്ധ രോഗങ്ങളും പടർന്നുപിടിക്കുമ്പോൾ ആരോഗ്യരംഗം കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ഒരുപോലെ പടരുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഇന്നലെ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 10,922 പേരാണ്. ഇതിൽ മലപ്പുറം, തൃശൂർ ജില്ലകളിലാണ് രോഗബാധിതർ കൂടുതലുള്ളത്. മലപ്പുറത്ത് മാത്രം 2,454 പേർ ഇന്നലെ പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തി. വിവിധ ജില്ലകളിലായി 51 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി […]

Read More