Blog Post

Karanavars > News >

 വടകര പൊലീസ് സ്റ്റേഷന് മുന്നിൽ എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു

വടകര എംഡിഎംഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന കീർത്തനയ്ക്ക് നേരെ സ്വന്തം പങ്കാളിയുടെ ആക്രമണം. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് മുന്നിൽ വെച്ച് പങ്കാളിയായ വിനീഷ് കീർത്തനയെ ആക്രമിക്കുകയും മാരകായുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ […]

Read More

പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭകൾ: പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.എം. ഷാജി

ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് കേരളത്തിന്റെ വികസന മുന്നേറ്റങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ അവസരമൊരുക്കിക്കൊണ്ട് ഓൺലൈൻ ഗ്രാമസഭകൾ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരമാണ് ഈ സുപ്രധാന പ്രഖ്യാപനം. വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും സ്വന്തം നാടിന്റെ വികസന പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും അഭിപ്രായങ്ങൾ അറിയിക്കാനും സംബന്ധിക്കാനും ഈ നൂതന സംവിധാനത്തിലൂടെ സാധിക്കും. ‘ഗ്രാമം എല്ലാവരുടേതുമാണ്’ എന്ന കാഴ്ചപ്പാടിന് അടിവരയിട്ടുകൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഈ പുതിയ തീരുമാനം. വർഷങ്ങളായി വിദേശത്ത് […]

Read More

ഇ.എസ്.എ കരട് വിജ്ഞാപനം: അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി ഇന്ന്

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കാനുള്ള ഇന്ന് അവസാന തീയതി. ജനവാസ മേഖലകളെയും കാർഷിക ഭൂമിയെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സമഗ്രമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇന്നലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 131 വില്ലേജുകളാണ് പരിസ്ഥിതിലോല പരിധിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് 33 വില്ലേജുകളെ പൂർണ്ണമായി ഒഴിവാക്കണമെന്നും, ബാക്കിയുള്ളവയിൽ തന്നെ ജനവാസ കേന്ദ്രങ്ങളും […]

Read More

മലയാളികൾക്ക് വീണ്ടും ആശ്വാസം; സ്വർണവിലയിൽ ഇന്ന് ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,995 രൂപയാണ് വില. ഇന്നലെ ഇത് 14,136 രൂപയായിരുന്നു. അതായത് ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 141 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ഒരു ഗ്രാമിന് 15,268 രൂപയാണ് , ഇന്നലെ 15,421 രൂപയായിരുന്നു വില . കൂടാതെ 18 കാരറ്റ് സ്വർണ വില ഗ്രാമിന് 11,450 രൂപയായും കുറഞ്ഞിട്ടുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങളും […]

Read More

വിഴിഞ്ഞത്ത് രാജ്യത്തിന്റെ അഭിമാനമായി ആദ്യ ഡ്രോൺ സ്റ്റേഷൻ: മത്സ്യത്തൊഴിലാളികൾക്ക് ഇനി കരുതലോടെ കടലിലേക്ക് പോകാം

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി കേരള സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ ഡ്രോൺ സ്റ്റേഷൻ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥാപിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം കടലിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ട്രയൽ റൺ വിജയിച്ചതിനെത്തുടർന്നാണ് ഫിഷറീസ് വകുപ്പ് ഈ നിർണ്ണായക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കടലിൽ വെച്ച് കാണാതാകുന്നവരെയും അപകടത്തിൽപ്പെടുന്നവരെയും അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന റോബോട്ടിക് ഡ്രോണുകളാണ് ഈ സ്റ്റേഷനിൽ സജ്ജമാക്കുന്നത്. കടലിനടിയിലും ഉപരിതലത്തിലും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. […]

Read More

 കേരളത്തിൽ മഴ ശക്തമാകുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഇന്ന് കാറ്റിനും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ […]

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 1,11,960 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ന് സ്വർണവിലയിൽ പ്രകടമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം കാത്തിരിക്കുന്നവർക്കും വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,11,960 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ചെറിയ തോതിലുള്ള കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും, പെട്ടെന്നുള്ള ഈ വിലയിടവ് വിപണിയിൽ ശ്രദ്ധേയമായിട്ടുണ്ട്. […]

Read More

സ്വർണ്ണവിലയുടെ വമ്പൻ തകർച്ചയ്ക്ക് പിന്നിൽ ക്രൂഡോയിൽ?

കേരളത്തിലെ വിപണിയിൽ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇന്ന് കേരളത്തിൽ 24 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് ₹15,475 രൂപയും, 22 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് ₹14,185 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില വൻതോതിൽ താഴേണ്ടിയിരുന്നെങ്കിലും, ഇന്നലെ മുതൽ ക്രൂഡോയിൽ വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇതിന് ശക്തമായ തടസ്സമായി നിൽക്കുന്നത്. എന്തുകൊണ്ടാണ് ക്രൂഡോയിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്? ക്രൂഡോയിൽ വില ഉയരുമ്പോൾ അത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. പണപ്പെരുപ്പത്തിൽ നിന്നും കറൻസി മൂല്യത്തകർച്ചയിൽ നിന്നും […]

Read More

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 7 സെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ശക്തമായ മഴയ്‌ക്കൊപ്പം തന്നെ ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ […]

Read More

മാസപ്പടി കേസ്: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഇന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന്റെ തുടർനടടികൾ തീരുമാനിക്കാൻ ഡി.ജി.പിക്ക് അധികാരം നൽകി സർക്കാർ. സി.എം.ആർ.എൽ (CMRL) മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ശുപാർശയും കത്തുമാണ് സർക്കാരിന്റെ പുതിയ നീക്കത്തിന് ആധാരം. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സമ്പാദ്യം തടയുന്നതിന്റെ ഭാഗമായും ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് ഡി.ജി.പിക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യാ […]

Read More