Blog Post

Karanavars > News >

 ഓണച്ചെലവിന് ₹2,200 കോടി കടമെടുത്ത് സർക്കാ‍ർ; ആകെ കടം 14,400 കോടിയിലേക്ക്

ഓണക്കാലത്തെ വലിയ ചെലവുകൾ നേരിടാൻ കേരളം വീണ്ടും വായ്പയിലേക്ക് തിരിയുന്നു. സംസ്ഥാനത്ത് ഓണച്ചെലവുകൾക്കായി ഇന്ന് 2,200 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപ്പത്ര ലേലം വഴിയാണ് ഈ തുക സമാഹരിക്കുന്നത്. ഈ പുതിയ വായ്പ കൂടി ലഭ്യമാകുന്നതോടെ, നിലവിലെ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ ഏറ്റതിനു ശേഷമുള്ള ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ ഉൾപ്പെടെ ഏകദേശം 10,000 കോടി രൂപയാണ് ഈ ഓണക്കാലത്ത് സർക്കാരിന് […]

Read More

ലഹരിവേട്ടയിൽ രാഷ്ട്രീയം വേണ്ട: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ ശക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി . ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് ജില്ലയിൽ ലഹരിക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായ സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികൾക്ക് രാഷ്ട്രീയ പശ്ചാത്തലമോ ഉന്നതരുമായി ബന്ധമോ ഉണ്ടെങ്കിലും തെറ്റ് ചെയ്താൽ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. […]

Read More

കനത്ത മഴ തുടരുന്നു, 6 ജില്ലകളിൽ യെല്ലോ അലെർട് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Read More

കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യക്കായി തിരച്ചിൽ ഊർജ്ജിതം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന് കത്തെഴുതിവെച്ച് നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യക്കായുള്ള പൊലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണം ഇന്ന് ഒരു ആഴ്ച പിന്നിടുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതി മുതലാണ് 17കാരനായ ശിവസൂര്യയെ കാണാതായത്. മൊബൈൽ ഗെയിം പതിവാക്കിയതും അതുവഴി പണം നഷ്ടപ്പെട്ടതും പിതാവ് ജിഗീഷ് വിലക്കുകയും, കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി […]

Read More

ഫിഫ അനുമതിയില്ലെന്ന് അറിഞ്ഞിട്ടും അർജന്റീന കേരള സന്ദർശന വാഗ്ദാനം; പുറത്തുവന്ന് നിർണായക കരാർ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള മുൻ സർക്കാരിന്റെ നീക്കങ്ങൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നു. ഫിഫയുടെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് പൂർണ്ണമായി ബോധ്യമുള്ളിട്ടും, ടീം കേരളത്തിലെത്തുമെന്ന തരത്തിൽ മുൻ സർക്കാരും സ്പോൺസർമാരും ജനങ്ങൾക്ക് നൽകിയത് വ്യാജ വാഗ്ദാനങ്ങളാണെന്ന് വ്യക്തമാക്കുന്ന അന്തിമ കരാറിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) മുഖ്യ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച കരാറിലാണ് ഫിഫ അനുമതി സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫിഫയുടെ അനുമതി ഉറപ്പുനൽകാൻ കഴിയില്ലെന്നും […]

Read More

കണ്ണൂരിലും കാസർകോട്ടും ശക്തമായ മഴ; കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലെർട് കൊണ്ട് അർത്ഥമാക്കുന്നത്. നേരത്തെ സംസ്ഥാനത്ത് മഴയ്ക്ക് ചെറിയ ശമനം […]

Read More

ലഹരിമരുന്ന് വേട്ട: മുഖ്യമന്ത്രിയുടെ മുൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ചു

കാസര്‍കോട് കാലിക്കടവില്‍ വന്‍ ലഹരിമരുന്നുമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ളവര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്. കേസില്‍ പിടിയിലായ പ്രതികളുമായി ബന്ധമുള്ള മറ്റ് കൂട്ടാളികളെയും ലഹരി ഇടപാടിലെ പ്രധാന കണ്ണികളെയും കണ്ടെത്താനായി അന്വേഷണ സംഘം പരിശോധനകള്‍ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് വെച്ച് നടത്തിയ കര്‍ശന വാഹന പരിശോധനയിലാണ് 139.29 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഹുസൈന്‍, അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ചന്ദേര […]

Read More

 പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങൾ; ഇന്ന് കർക്കടക വാവുബലി

പൂർവ്വികർക്ക് മോക്ഷപ്രാപ്തിേയാടുകൂടി ആത്മശാന്തിയും അനുഗ്രഹവും തേടി കേരളക്കര ഇന്ന് കർക്കടക വാവുബലി ആചരിക്കുന്നു. അമാവാസി പുണ്യദിനമായ ഇന്ന് പുഴയോരങ്ങളും കടൽത്തീരങ്ങളും വിശേഷാൽ ക്ഷേത്രങ്ങളും പിതൃതർപ്പണത്തിനെത്തിയ പതിനായിരക്കണക്കിന് വിശ്വാസികളെക്കൊണ്ട് സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിട്ടുള്ളത്. പുലർച്ചെ മുതൽ തന്നെ നദീതീരങ്ങളിലും കടപ്പുറങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യ കാർമ്മികരുടെയും പുരോഹിതരുടെയും നേതൃത്വത്തിൽ പവിത്രമായ ചടങ്ങുകൾ നടന്നു. രാമകൃഷ്ണൻ അടക്കമുള്ള പ്രമുഖ മുഖ്യകാർമ്മികർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയപ്പോൾ, നിരവധിയാളുകൾ ദർഭയും എള്ളും പവിത്രമായ പാവുപിടിച്ചും […]

Read More

മെസിയുടെ വരവ് തട്ടിപ്പ്: രഹസ്യ റിപ്പോർട്ടിൽ കോടികളുടെ അഴിമതി പുറത്ത്

ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച നിർണായക അന്വേഷണ റിപ്പോർട്ട് കായിക വകുപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കൈമാറി. റിപ്പോർട്ടിന് അതീവ രഹസ്യസ്വഭാവമുണ്ടെന്നും കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും കായികമന്ത്രി ഒ.ജെ ജനീഷ് വ്യക്തമാക്കി. അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ തുക സ്പോൺസർമാരിലൂടെ കൈമാറിയെന്ന അവകാശവാദത്തിന് യാതൊരുവിധ ഔദ്യോഗിക രേഖകളുടെയും പിന്തുണയില്ലെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വ്യക്തമായി. പണം […]

Read More

വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്‌ക്കുശേഷം നിരാഹാരം അവസാനിപ്പിച്ച് വളർമതി ടീച്ചർ

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി. സ്കൂൾ അധ്യാപക (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറിയും പാലക്കാട് സ്വദേശിനിയുമായ വളർമതി ടീച്ചർ ഇന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചയെ തുടർന്നാണ് സമരം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിന് സർക്കാർ 45 ദിവസത്തെ സമയം തേടിയിട്ടുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, മന്ത്രി നൽകിയ വെള്ളം കുടിച്ചാണ് വളർമതി ടീച്ചർ തന്റെ 13 ദിവസത്തെ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. അതേസമയം, സെക്രട്ടേറിയറ്റിന് […]

Read More