Blog Post

Karanavars > News >

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

ഇന്ന് രാവിലെ എറണാകുളം കുമ്പളം ടോൾ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറി പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. കുമ്പളത്തുനിന്നും എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലും തെറ്റായ ട്രാക്കിലൂടെ കയറിവന്നതുമാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. വാഹനത്തിന്റെ ബ്രേക്ക് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നുവെന്നും, മറ്റ് വലിയ വാഹനങ്ങളിലോ കാൽനടയാത്രക്കാരുടെ ഇടയിലേക്കോ ബസ് പാഞ്ഞുകയറാതിരിക്കാനാണ് ബോധപൂർവ്വം ടോൾ പ്ലാസയുടെ കോൺക്രീറ്റ് തൂണിലിടിച്ച് നിർത്തിയതെന്നും ഡ്രൈവർ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ […]

Read More

 സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങൾ : നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

തന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടയിൽ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്ത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നവരല്ല തങ്ങളെന്നും, സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് വാദിക്കുന്നവല്ല ഇസ്ലാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്നലെ പുറത്തുവന്ന അദ്ദേഹത്തിന്റെ മുൻകാല പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-സാംസ്കാരിക രംഗത്തും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ എതിർപ്പുകൾക്കാണ് കാരണമായത്. എന്നാൽ താൻ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളും […]

Read More

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ 6 വിക്കറ്റിന് തകർത്ത് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് തകർപ്പൻ ജയം

കേരള ക്രിക്കറ്റ് ലീഗിൽ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ 6 വിക്കറ്റിനാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് തകർത്തത്. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം, തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ കൊല്ലം 17.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. […]

Read More

ജീവിതശൈലീരോഗ പ്രതിരോധത്തിന് ‘ഹൃദയരാഗം’ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുതിയ മാതൃക തീർക്കുന്നു. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ പുതിയ തുടക്കമിട്ടുകൊണ്ട്, ജീവിതശൈലീ രോഗ പ്രതിരോധ പദ്ധതിയായ ‘ഹൃദയരാഗം’ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാൻസർ, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മാരകമായ രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുക എന്നതാണ് ഈ ബൃഹത് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട്, സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ […]

Read More

പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകളുടെ ‘വയറ്റത്തടിക്കുന്നു’വെന്ന് വിദഗ്‌ധ സമിതി റിപ്പോർട്ട്

ഇന്ന് സമർപ്പിക്കപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ടിൽ, കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയുണ്ടാക്കിയതായി വ്യക്തമാക്കുന്നു. മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സർക്കാരിന് ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് സമർപ്പിച്ചത്. പ്രിയദർശിനി സർവീസുകൾ വന്നതോടുകൂടി സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷനിൽ വലിയ ഇടിവുണ്ടായതായും, പലർക്കും 1,500 മുതൽ 6,000 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നുമുള്ള ബസുടമകളുടെ വാദം സമിതി ശരിവെച്ചു. ഒരേ റൂട്ടിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുമ്പോൾ […]

Read More

അഴിമതി വെച്ചുപൊറുപ്പിക്കില്ല: എക്സൈസ് വിജിലൻസ് പൊളിച്ചെഴുതി; ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്!

സംസ്ഥാനത്തെ എക്സൈസ് വിജിലൻസ്, ഇന്റലിജൻസ് വിഭാഗങ്ങളിൽ സർക്കാർ തലത്തിൽ സമഗ്രമായ അഴിച്ചുപണി. അഴിമതിക്കാർക്കും കൃത്യവിലോമം കാട്ടിയ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടിയുമായി വകുപ്പ് മുന്നോട്ട്. മന്ത്രി എം. ലിജുവിന്റെയും എക്സൈസ് കമ്മിഷണറുടെയും നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് 14 ജില്ലകളിലും രഹസ്യാന്വേഷണ വിഭാഗം പൊളിച്ചെഴുതുന്നത്. ബാറുകൾ അനധികൃതമായി സമയം നീട്ടി തുറന്നു പ്രവർത്തിക്കുന്നതിനും, മാസപ്പടികൾക്കും, സമ്മാനങ്ങൾ കൈപ്പറ്റുന്നതിനും കൂട്ടുനിൽക്കുകയും മൗനം പാലിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് ഇന്റലിജൻസ്, വിജിലൻസ് നിരകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. ആസ്ഥാനത്തുനിന്നും കൃത്യമായ നിർദേശങ്ങൾ ലഭിച്ചിട്ടും ആലപ്പുഴ, കോട്ടയം […]

Read More

തിയേറ്ററിലെ ചായ കുടിക്കാൻ ലോണെടുക്കണം: മേയർ വി.വി. രാജേഷ്

സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്ക് തിയേറ്ററുകളിൽ അത്രയധികം പണം ഈടാക്കുന്നത് സാധാരണക്കാരായ സിനിമ പ്രേമികളോട് ചെയ്യുന്ന വലിയ നീതികേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടന്ന പ്രതികരണത്തിലാണ് തിയേറ്റർ ഉടമകളുടെ കൊള്ളയടിക്ക് എതിരെ മേയർ കടുത്ത വിമർശനം ഉന്നയിച്ചത്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ തിയേറ്ററിനുള്ളിൽ […]

Read More

യുഎസില്‍ മലയാളി യുവതികളുടെ കൊലപാതകം:  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

അമേരിക്കയിലെ കലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മാത്യു (40), തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. കലിഫോർണിയയിലെ മിൽപിറ്റസിൽ ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ഇവരെ, സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനിൽ എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ആനെ അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയും, തുടർന്ന് […]

Read More

 നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതംമൂലം : സമാധി വിവാദ കേസ് അവസാനിപ്പിച്ചു

കേരളത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് വിരാമം. ഇന്ന് പുറത്തുവന്ന അന്തിമ റിപ്പോർട്ടുകൾ പ്രകാരം ഗോപന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് പൊലീസ് കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. മരണത്തിൽ അസ്വാഭാവികതയോ കൊലപാതക സാധ്യതയോ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ സ്വാമി സമാധിയായെന്ന അവകാശവാദവുമായി കുടുംബാംഗങ്ങളും മക്കളും വീടിനു സമീപം പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അച്ഛൻ സമാധിയായതാണെന്നും അതിനാൽ […]

Read More

അവസാന പന്തിൽ കാലിക്കറ്റിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസിന് ത്രസിപ്പിക്കുന്ന ജയം

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ തൃശൂർ ടൈറ്റൻസിന് നാല് വിക്കറ്റ് വിജയം. ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ അവസാന പന്ത് വരെ നീണ്ട റോങ് കോസ്റ്റർ മാച്ചിലാണ് തൃശൂർ വിജയം പിടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർന്നടിഞ്ഞ കാലിക്കറ്റിനെ ഒരറ്റത്ത് പൊരുതിനിന്ന് മികച്ച […]

Read More