സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സുപ്രധാന മാറ്റവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. സ്കൂളുകളിൽ നടക്കുന്ന എല്ലാ നിയമന അംഗീകാരങ്ങൾക്കും ഇനിമുതൽ ഉദ്യോഗാർത്ഥികളുടെ പോലീസിന്റെ ക്ലീറൻസ് സർട്ടിഫിക്കറ്റ് അഥവാ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കഴിഞ്ഞ ഇന്നലെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
കുട്ടികളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിനും, ക്രിമിനൽ പശ്ചാത്തലമുള്ളവരും വിവിധ കേസുകളിൽ പ്രതികളായവരും വിദ്യാഭ്യാസ മേഖലയിൽ കടന്നുകൂടുന്നത് തടയുന്നതിനുമാണ് ഈ കർശന നടപടി. പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വിവിധ ബോർഡുകൾ എന്നിവയിൽ നടത്തുന്ന നിയമനങ്ങൾക്ക് സമാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പശ്ചാത്തല പരിശോധന നടപ്പിലാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ മുൻ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ പുതിയ തീരുമാനം.
ഇതുപ്രകാരം എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകരും അനധ്യാപക ജീവനക്കാരും തങ്ങളുടെ ക്ലീറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള കേരള വിദ്യാഭ്യാസ നിയമങ്ങളിൽ (KER) ഇതിനായുള്ള ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകൾക്കും മറ്റ് ഔദ്യോഗിക രേഖകൾക്കുമൊപ്പം ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പോലീസ് ക്ലിയറൻസ് വിവരങ്ങളും നിയമനാംഗീകാരത്തിന് നിർണ്ണായകമായി മാറും. സ്കൂൾ തല നിയമനങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയും സർക്കാർ എടുത്ത ഈ കടുത്ത നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് പൊതുസ സമൂഹം നോക്കിക്കാണുന്നത്.