Blog Post

Karanavars > News >

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി

വയനാട്, കോഴിക്കോട് ജില്ലകളിൽ തുടരുന്ന അതിതീവ്ര മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചുരത്തിലെ ലക്കിടി, വൈത്തിരി മേഖലകളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പാറകൾ അടർന്നുവീഴൽ എന്നിവയ്ക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ലോറികൾ, ട്രെയിലറുകൾ തുടങ്ങിയ വലിയ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും ചുരത്തിലൂടെയുള്ള പ്രവേശനത്തിന് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത […]

Read More

എലോൺ മസ്കിന് തകർച്ച ; സ്പേസ്എക്സ് തിരിച്ചടിയിൽ ട്രിലീനിയർ പദവി നഷ്ടമായി

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി എലോൺ മാസ്കിന്റെ ആസ്തിയിൽ വൻ ഇടിവ്. സ്പേസ്എക്സിന്റെ ഓഹരി വിലയിലുണ്ടായ കനത്ത തിരിച്ചടിയാണ് എലോൺ മാസ്കിന്റെ ആസ്തിയിൽ വൻ തകർച്ചയ്ക്ക് കാരണമായത്. ജൂൺ 16-ന് ഓഹരി ഒന്നിന് 201.80 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി കുതിച്ച സ്പേസ്എക്സ് ഓഹരികൾ പിന്നീട് വിപണിയിൽ കൂപ്പുകുത്തുകയായിരുന്നു. ആഗോള സാമ്പത്തിക വിപണിയിലുണ്ടായ തകർച്ചയും സാങ്കേതിക മേഖലയിലെ ഓഹരികളിൽ നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവുമാണ് സ്പേസ്എക്സിനെയും ടെസ്‌ലയെയും ഒരുപോലെ ബാധിച്ചത്. സ്പേസ്എക്സ് ഓഹരികൾ ഇടിഞ്ഞതോടുകൂടി എലോൺ മാസ്കിന്റെ […]

Read More

പരീക്ഷാ തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ: പുതിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും കർശനമായി തടയുന്നതിനായി ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ‘പരീക്ഷ ക്രമക്കേട് തടയൽ നിയമം’ കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. പാർലമെന്റിന്റെ അനുമതിക്ക് പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഈ പുതിയ നിയമം രാജ്യത്തുടനീളം ഔദ്യോഗികമായി നിലവിൽ വന്നു. സുപ്രധാന ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പൊതുപരീക്ഷകളിൽ നടക്കുന്ന ആൾമാറാട്ടം, ചോദ്യപേപ്പർ ചോർച്ച, വ്യാജ പരീക്ഷാ നടത്തിപ്പ് തുടങ്ങിയ എല്ലാത്തരം ക്രമക്കേടുകൾക്കുമെതിരെ ശക്തമായ […]

Read More

വിഴിഞ്ഞത്ത് ഉൾക്കടലിൽ വള്ളം മറിഞ്ഞു; മൂന്ന് പേരെ രക്ഷപ്പെടുത്തി, രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം ഉൾക്കടലിൽ മറിഞ്ഞ് അപകടം. അഞ്ച് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തീവ്രമായ തിരച്ചിൽ തുടരുകയാണ്. വിഴിഞ്ഞം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ വള്ളമാണ് പ്രക്ഷുബ്ധമായ കടലിൽ അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും ഉയർന്നുപാഞ്ഞ തിരമാലകളുമാണ് വള്ളം മറിയാൻ കാരണമായത്. വിവരമറിഞ്ഞയുടൻ വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും […]

Read More

ദുരിതപ്പെയ്ത്ത്: മരണം ആറ് ; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ മഴക്കെടുതികളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ ഒമ്പത് ജില്ലകൾ അതിതീവ്ര ജാഗ്രതയിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലുകളിലും വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളിലുമാണ് ആറ് പേരുടെ ജീവൻ പൊലിഞ്ഞത്. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതിയും, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരൻ നായരും ദുരന്തത്തിന് ഇരയായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് […]

Read More

ഭുവിയുണ്ട്; സഞ്ജുവില്ല: 2027 ലോകകപ്പ് ടീമുമായി ആർ. അശ്വിൻ

2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ തന്റെ ചോയ്സ് വ്യക്തമാക്കിയത്. എന്നാൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മലയാളി താരം സഞ്ജു സാംസണെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. സഞ്ജുവിന് പകരം കെ.എൽ. രാഹുലിനെയും ഇഷാൻ കിഷനെയുമാണ് അശ്വിൻ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ ഏറ്റവും വലിയ സർപ്രൈസ് നീക്കം 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ […]

Read More

കൊമേർഷ്യൽ എൽ.പി.ജി സിലിണ്ടർ വില കുറച്ചു; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം

രാജ്യത്തെ ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കൊമേർഷ്യൽ എൽ.പി.ജി സിലിണ്ടർ വിലയിൽ ഗണ്യമായ കുറവു വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലെ വിലയിരുത്തലുകൾക്ക് പിന്നാലെയാണ് രാജ്യത്തുടനീളമുള്ള എണ്ണക്കമ്പനികൾ വില വെട്ടിക്കുറച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് കൊമേർഷ്യൽ സിലിണ്ടർ വിലയിൽ ഇളവ് പ്രഖ്യാപിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വരുന്ന കൊമേർഷ്യൽ എൽ.പി.ജി സിലിണ്ടറിന് ഏകദേശം 200 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധികളെത്തുടർന്ന് ആഗോള വിപണിയിൽ അസ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് ആശ്വാസം […]

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു യുവാക്കളെ കാണാതായി: കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ  പ്രതിഷേധം

തിരുവനന്തപുരം മുതലപ്പൊഴി ഹാർബറിന് സമീപം വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് വൻ ദുരന്തം. അതിശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും പെട്ട് ക്യാരിയർ വള്ളം മറിഞ്ഞ് ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നീ രണ്ട് യുവാക്കളെയാണ് കടലിൽ കാണാതായിരിക്കുന്നത്. അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കൾക്കായി രാത്രിയോടെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കനത്ത ഇരുട്ടും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി മാറി. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായവരെ കണ്ടെത്താൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് […]

Read More

രാജ്യത്തെ  കുട്ടികളെ വേദനിപ്പിച്ചാൽ താഴെയിറക്കും: പ്രകാശ് രാജ്

രാജ്യത്തെ കുട്ടികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് നിയമനടപടികളും വേട്ടയാടലുകളും നടത്തുന്ന ഭരണകൂട നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ചലച്ചിത്ര താരം പ്രകാശ് രാജ് രംഗത്ത്. കുട്ടികളെ വേദനിപ്പിച്ചാൽ ഈ രാജ്യത്തെ ജനങ്ങൾ വിചാരിച്ചാൽ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. കുട്ടികൾ ചെറിയതോതിൽ തെറ്റുകൾ പറയുമ്പോഴോ മുതിർന്നവരോട് പരുഷമായി പെരുമാറുമ്പോഴോ അവരെ തിരുത്തുകയാണ് മാതാപിതാക്കൾ ചെയ്യാറുള്ളത് അല്ലാതെ ക്രിമിനൽ കേസുകളോ പോലീസ് നടപടികളോ […]

Read More

എസ്. ശ്രീജിത്തിന് ഡി.ജി.പി പദവി; യോഗേഷ് ഗുപ്ത ബെവ്‌കോ തലപ്പത്ത്, ബൽറാംകുമാർ ഉപാധ്യായ ഫയർഫോഴ്സ് മേധാവി

കേരള പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറങ്ങി. ജയിൽ മേധാവിയായ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എ.ഡി.ജി.പി റാങ്കിലുണ്ടായിരുന്ന എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് ഈ നിർണായക മാറ്റം. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് നിലവിലുള്ള ജയിൽ മേധാവി പദവിയിൽ തന്നെ തുടർന്നും സേവനമനുഷ്ഠിക്കും. പോലീസ് തലപ്പത്തെ ഈ പുനഃസംഘടനയുടെ ഭാഗമായി മറ്റ് പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. റോഡ് സേഫ്റ്റി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന […]

Read More