ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കേരളത്തിൽ സ്വർണവില വീണ്ടും 1,05,000 കടന്നു!
രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെ കേരളത്തിൽ സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക് തിരിച്ചെത്തുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയോളം ഇടിവുണ്ടായ ശേഷം, കഴിഞ്ഞ ദിവസത്തോടെയാണ് വിപണിയിൽ സ്വര്‍ണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഇന്ന് സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 400 രൂപ വർധിച്ച് 1,05,080 രൂപയിലെത്തി. ഗ്രാമിന് 50 രൂപ ആനുപാതികമായി വർധിച്ച് 13,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ആഗോള സാമ്പത്തിക ഘടകങ്ങളും ക്രൂഡ് ഓയിൽ വിപണിയിലെ ചലനങ്ങളുമാണ് നിലവിൽ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. […]