Blog Post

Karanavars > News > International > ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ഇന്ധനവില കുത്തനെ ഇടിയുമെന്ന് ഡോണൾഡ് ട്രംപ്

ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ഇന്ധനവില കുത്തനെ ഇടിയുമെന്ന് ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്നും ഇതിനു പിന്നാലെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഇടിയുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വാഷിങ്ടനിൽനിന്ന് സാൻ അന്റോണിയോയിലെ റിപ്പബ്ലിക്കൻ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ തിരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ ആണവശക്തി അമേരിക്ക പൂർണ്ണമായും ഇല്ലാതാക്കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനു കൈവശം ആണവോർജ്ജം ഉണ്ടായിരുന്നെങ്കിൽ ഇതുവരെ അഭിമുഖീകരിക്കാത്ത വലിയ പ്രതിസന്ധികൾ ലോകം നേരിടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന സൈനിക നീക്കങ്ങൾക്കു പിന്നാലെയാണ് ആഗോള വിപണിയിലെ ഇന്ധനവിലയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ചർച്ചയാകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷങ്ങൾ ഇന്ധനവില വർദ്ധനവിനും ആഗോള വിപണിയിൽ അസ്ഥിരതയ്ക്കും കാരണമായിരുന്നെങ്കിലും, യുദ്ധം അവസാനിക്കുന്നതോടെ പ്രതിസന്ധികൾക്ക് വിരാമമാകുമെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. എണ്ണക്കപ്പലുകളുടെ നീക്കങ്ങളും വിപണിയിലെ തടസ്സങ്ങളും പൂർവ്വസ്ഥിതിയിലാകുന്നതോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വൈറ്റ് ഹൈൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്നലെ വാഷിങ്ടനിൽ വെച്ചു നടത്തിയ ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *