കോവിഡ് വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്. രാജ്യത്ത് 2,51,209 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില് രാജ്യത്തുള്ളത്. ഇന്നലെ 627 പേര് രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്. 24 മണിക്കൂറില് 3,47,443 പേര് രോഗമുക്തരായി. ഇതുവരെ വാക്സീന് സ്വീകരിച്ചത് 164 […]