Blog Post

Karanavars > News >

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് നിര്‍ദേശം

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സമരം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഇന്നും നാളെയും അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്ബളത്തോട് കൂടിയുള്ള ലീവായി കണക്കാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് നിയമവിരുദ്ധമാണെന്നും തടയണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. 48 മണിക്കൂര്‍ സമരം ആദ്യ […]

Read More

സാമൂഹ്യ ആഘാത പഠനത്തില്‍ എന്ത്‌ തെറ്റ്‌?; സില്‍വര്‍ലൈന്‍ സര്‍വേ തുടരാമെന്ന്‌ സുപ്രീം കോടതി, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള് ബെഞ്ചിനെ സുപ്രീം കോടതി വിമര്ശിച്ചു. സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. സാമൂഹ്യ ആഘാതപഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്, ഒരു പദ്ധതിയും തടസ്സപ്പെടുത്താനാകില്ലെന്നും ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു.

Read More

ഐപിഎല്ലില്‍ ഇന്ന് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) നാലാം നമ്ബര്‍ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്ബോള്‍ ലഖ്‌നൗവില്‍ കെ എല്‍ രാഹുലായിരിക്കും. ഐപിഎല്‍ മെഗാ ലേലത്തിന് മുമ്ബ്, രണ്ട് ഫ്രാഞ്ചൈസികളും അവരുടെ മൂന്ന് ഡ്രാഫ്റ്റ് പിക്കുകള്‍ തിരഞ്ഞെടുത്തു. ഗുജറാത്ത് ഫ്രാഞ്ചൈസി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (15 കോടി), റാഷിദ് ഖാന്‍ (15 കോടി), ശുഭ്മാന്‍ ഗില്‍ (8 കോടി) എന്നിവരെ തിരഞ്ഞെടുത്തപ്പോള്‍, കെ […]

Read More

ട്രോയ് കോട്സര്‍ സഹനടന്‍: ഓസ്കര്‍ നേടുന്ന കേള്‍വിശേഷിയില്ലാത്ത ആദ്യ നടന്‍

94-ാംമത് ഓസകറില്‍ കോഡയിലൂടെ ട്രോയ് കോട്സര്‍ സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യനടനാണ് കോട്സര്‍. പുരസ്കാരം പ്രഖ്യാപിച്ചതും ആംഗ്യഭാഷയിലൂടെയായിരുന്നു. വെസ്റ്റ് സൈഡ് സ്റ്റേറിയിലൂടെ അരിയാനെ ഡിബോസ് മികച്ച സഹനടിയായി. സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ ആറു പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാറാണ് മികച്ച രാജ്യാന്തര ചിത്രം. ബെല്‍ഫാസ്റ്റിലൂടെ കെന്നത്ത് ബ്രാണാ തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ആനിമേഷന്‍ ചിത്രമായി ഡിസ്നിയുടെ എന്‍കാന്റോ തിരഞ്ഞെടുക്കപ്പെട്ടു.

Read More

പണിമുടക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഭരണപരമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി 

Read More

ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 രൂപയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികമാണ് ഡീസലിനും പെട്രോളിനും കൂടിയത്. ഇതോടെ കോഴിക്കോട് ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ആയത്. കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയിലെത്തി. പെട്രോള്‍ വില 109 […]

Read More

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; കെ.എസ്.ആര്‍.ടിസിയും സര്‍വീസ് നടത്തുന്നില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ബാധിക്കില്ല. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക സര്‍വീസ് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടവര്‍ക്ക് പൊലിസ് പ്രത്യേക സൗകര്യമൊരുക്കി. പൊലീസ് വാഹനത്തിലാണ് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളജിലേക്കും വിമാന താവളങ്ങളിലേക്കുമുള്ള സര്‍വീസ്. മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമേ കെഎസ്‌ആര്‍ടിസിയും സര്‍വീസ് നടത്തുന്നുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് […]

Read More

ഓസ്‌കറില്‍ മിന്നി ജെസിക്കയും വില്‍ സ്മിത്തും; മികച്ച നടി ജെസിക്ക ചസ്റ്റൈന്‍, നടന്‍ വില്‍ സ്മിത്ത്

ലോസ്‌ആഞ്ചലസ്: മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ജെസിക്ക ചസ്റ്റൈന്‍. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. വില്‍ സ്മിത്താണ് മികച്ച നടന്‍. ‘കിം​ഗ് റിച്ചാര്‍ഡ്‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാള്‍ഡോ മാര്‍കസ് […]

Read More

ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

ന്യഡല്‍ഹി: ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില് സിബിഐ അന്വേഷണം അരംഭിച്ചു.കേസില് തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഇതുവരെ 21 പേരാണ് അറസ്റ്റിലായത്. കല്ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തന്നെ ബിര്‍ഭൂം കൂട്ടക്കൊലയില് സിബിഐ അന്വേഷണം ആരംഭിച്ചു. ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെന്ട്രല് ഫോറന്സിക് സയന്‍സ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്സിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകള് നഷ്ടപ്പെടാതിരിക്കാന് നേരെത്തെ […]

Read More

സമരം തുടരുമെന്ന് ബസുടമകള്‍; നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന വാക്ക് മന്ത്രി പാലിച്ചില്ല, ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍‍ തയ്യാറാകുന്നില്ല

പാലക്കാട്: യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും സംസ്ഥാനബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍. നിരക്ക് വര്‍ധിപ്പിക്കുമെന്ന വാക്ക് ഗതാഗത മന്ത്രി പാലിച്ചില്ലെന്നും മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 62 രൂപ ഡീസലിന് സംസ്ഥാനത്ത് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം ചാര്‍ജിലാണ് ഇപ്പോഴാണ് ഇപ്പോഴും ബസുകള്‍ ഓടുന്നത്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പല തവണ മന്ത്രിയെ […]

Read More