Blog Post

Karanavars > News > Career > സി.ജെ.പി സമരം: ഉദ്യോഗസ്ഥരോട് നടപടിക്ക് നിർദ്ദേശിച്ച് മോദി

സി.ജെ.പി സമരം: ഉദ്യോഗസ്ഥരോട് നടപടിക്ക് നിർദ്ദേശിച്ച് മോദി

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ തുടരുന്ന വിദ്യാർത്ഥി സമരത്തിൽ ഒടുവിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രക്ഷോഭകർ ഉന്നയിക്കുന്ന വിഷയങ്ങളിലും പരാതികളിലും അടിയന്തരമായി ഉചിതമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകി.

മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചുകൊണ്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രക്ഷോഭം ശക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പരീക്ഷാ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് സമരരംഗത്തുള്ളത്.

തുടർച്ചയായ ദിവസങ്ങളിൽ പ്രക്ഷോഭം വലിയ രാഷ്ട്രീയ ചർച്ചയാവുകയും, പ്രതിപക്ഷ കക്ഷികൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ യഥാർത്ഥ ആശങ്കകൾ പരിഹരിക്കുമെന്നും സർക്കാർ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഇതിനിടയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ വേഗത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന സൂചനയാണ് പ്രധാണമന്ത്രിയുടെ പുതിയ നിർദ്ദേശം നൽകുന്നത്. അതേസമയം, ജന്തർമന്തറിലെ സമരവുമായി ബന്ധപ്പെട്ട അനന്തര നടപടികളും തുടർ ചർച്ചകളും പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *