Blog Post

Karanavars > News >

കോവിഡ് മരണം: ധനസഹായത്തിനായി അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജമായി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായി. റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. www. relief.kerala. gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ അപേക്ഷകര്‍ താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document). അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് […]

Read More

കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരി​ഗണിക്കുന്നത് വൈറ്റിലയിലെ കോണ്‍​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ രണ്ട് […]

Read More

28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ.

Read More

രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 221 മരണങ്ങളും സ്ഥിരീകരിച്ചു. 12,165 പേർ രോഗമുക്തരായി. 1,48,922 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനവുമാണ്. ഇതുവരെ 107.70 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.

Read More

ആന്റണി പെരുമ്ബാവൂര്‍ പിന്‍മാറി; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാട്ടി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ രംഗത്തെത്തി. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവര്‍ക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ച നടത്തുമെന്നുമാണ് അറിയിപ്പ്. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ‘ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീയേറ്ററുകാരേയും നിര്‍മ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കുമെന്ന് […]

Read More

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, സർവീസുകൾ മുടങ്ങിയേക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കാളികളാണ്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആര്‍.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടേക്കും. […]

Read More

കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് പാഞ്ഞുകയറി പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട് ആര്യനാട് ചെറുമഞ്ചലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെറുമഞ്ചൽ സ്വദേശി സോമൻ നായർ(65) ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തിൽ വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർക്കാണ് പരിക്കേറ്റത്. സോമൻ നായർ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആര്യനാട് നിന്നും നെടുമങ്ങാടേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടം. അപകടത്തിൽ കോൺക്രീറ്റ് വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു. ബസ് […]

Read More

മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വിവാഹ ശേഷം ഭാര്യയുടെ മതത്തിലേക്ക് മാറണമെന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പരാതി. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും ഭാര്യ ദീപ്തി ജോര്‍ജ് ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ 26നായിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. വിവാഹത്തെ ഇരുവരുടെയും കുടുംബങ്ങള്‍ എതിര്‍ത്തിരുന്നു. പിന്നീട്, ഒത്തുതീര്‍പ്പിന് വരണമെന്ന് ആവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കള്‍ മിഥുനെ വിളിച്ചുവരുത്തി. മതംമാറാന്‍ തയാറാകണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് […]

Read More

കൂടുതൽ ഇളവുകൾ: വിവാഹത്തിന് 200 പേർ, ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമയ്‌ക്ക് കേറാം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ കൂടുതൽ ഇളവുകൾ നൽകി കേരളം. നിലവിൽ അമ്പത് പേർക്ക് പങ്കെടുക്കാവുന്ന വിവാഹാഘോഷങ്ങൾക്ക് ഇനി മുതൽ 200 പേർ വരെ ആകാം. ഒരു ഡോസ് വാക്‌സിനെടുത്തവർക്ക് തീയേറ്ററിലും പ്രവേശിക്കാം. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാസം അവസാനത്തോടെ തീയേറ്ററുകൾ തുറന്നെങ്കിലും രണ്ടു ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സിനിമാചർച്ചയിൽ ഉയർന്ന പ്രധാനപ്പെട്ട ആവശ്യവും ഈ […]

Read More

ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ

ന്യൂഡൽഹി : ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്‌തു. 2019ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ […]

Read More